Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.പി. മൊയ്തീൻ കുട്ടി...

പി.പി. മൊയ്തീൻ കുട്ടി മാസ്​റ്റർ അനുസ്മരണം

text_fields
bookmark_border
പി.പി. മൊയ്തീൻ കുട്ടി മാസ്​റ്റ്​ർ അനുസ്മരണം ഓമശ്ശേരി: പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പി.പി. മൊയ്തീൻ കുട്ടി മാസ്​റ്റർ അനുശോചന യോഗം ഓമശ്ശേരി സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡൻറ്​ വി.എം. ഉമ്മർ ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ കെ.കെ. അബ്​ദുല്ലക്കുട്ടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ പി.വി. സ്വാദിഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അബ്​ദുറഹിമാൻ മാസ്​റ്റർ, ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡൻറുമാരായ കെ.പി. സദാശിവൻ, കെ.എം. കോമള വല്ലി, വിവിധ സംഘടനാ പ്രതിനിധികളായ പി.പി. കുഞ്ഞായിൻ, കെ.കെ. രാധാകൃഷ്ണൻ, ടി. ശ്രീനിവാസൻ, ബേബി മഞ്ചേരിയിൽ, ഒ.പി. ഖലീൽ, കെ.കെ. മുബാറക്‌, സി.കെ. റസാഖ്‌ മാസ്​റ്റർ, യൂനുസ്‌ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു. റസാഖ് മാസ്​റ്റർ തടത്തിമ്മൽ സ്വാഗതവും ഇ.കെ. സാജിദ് നന്ദിയും പറഞ്ഞു. വസതി സന്ദർശിച്ചു ഓമശ്ശേരി: അന്തരിച്ച പി.പി. മൊയ്തീൻ കുട്ടി മാസ്​റ്ററുടെ വസതി മുസ്‌ലിം ലീഗ്‌ ദേശീയ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, പ്രതിപക്ഷ ഉപനേതാവ്‌ ഡോ. എം.കെ. മുനീർ എം.എൽ.എ, പാണക്കാട്‌ സയ്യിദ്‌ സഹീറലി തങ്ങൾ, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട്‌ റസാഖ്‌ എം.എൽ.എ, യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡൻറ്​ നജീബ്‌ കാന്തപുരം, സെക്രട്ടറി പി.ജി. മുഹമ്മദ്‌ എന്നിവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story