Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലസ്​ഥാനത്തെ...

തലസ്​ഥാനത്തെ സ്​ഥിതിഗതികൾ ഗൗരവതരമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയം കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാക്കുന്നു. സ്​​േറ്റഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും അന്താരാഷ്​ട്ര കൺ​െവൻഷൻ സൻെററും ഉൾപ്പെടെയുള്ള മേഖലയിലാണ് 750 കിടക്ക​​േളാടുകൂടിയ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ സജ്ജമാക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അടയന്തര പരിഹാരമായാണ് ചികിത്സകേന്ദ്രം സജ്ജമാക്കുന്നതെന്ന്​ മുഖ്യമ​ന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്​തമാക്കി. ഇവിടെ സ്വാബ് കലക്​ഷനുള്ള സൗകര്യവും ഏർപ്പെടുത്തും. എറണാകുളം ആർസലക്സ്​ കൺ​െവൻഷൻ സൻെററിൽ സ്​ഥാപിച്ച കോവിഡ് ചികിത്സ കേന്ദ്രത്തിന്​ സമാനമായ എല്ലാസൗകര്യവും ഇവിടെ ലഭ്യമാക്കും. ജില്ലയിൽ സമ്പർക്കംമൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തൻപള്ളിയിലുമാണ്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ച 157 പേരിൽ 130 പേർക്കും വൈറസ്​ ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യകതമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. തലസ്​ഥാന ജില്ലയിലെ സ്​ഥിതിഗതികൾ ഗൗരവതരമായി തുടരുന്നു എന്നതി​ൻെറ സൂചനയാണിത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂന്തുറ സൻെറ്​ തോമസ്​ സ്​കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി ഭീതിയും തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും ആശങ്കയും നിലനിൽക്കുന്നതായി മുഖ്യമന്ത്രി. ജില്ലയിൽ ഇതുവരെ 32 പേർക്ക് ഡെങ്കിപ്പനി സ്​ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനഫലം ലഭിക്കേണ്ടതുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story