Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിൽക് ഡിലൈറ്റ്​...

മിൽക് ഡിലൈറ്റ്​ തയാറാക്കുന്നത്​ ശാസ്​ത്രീയമായി -മിൽമ

text_fields
bookmark_border
കോഴിക്കോട്​: കേരള സർക്കാറി​ൻെറ 'സമ്പുഷ്​ട കേരളം-പോഷൺ അഭിയാൻ' പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച്​ മിൽമ അംഗൻവാടി കുട്ടികൾക്കായി തയാറാക്കുന്ന പോഷക പാനീയമാണ്​ 'മിൽമ മിൽക് ഡിലൈറ്റ്​'. ഇതു​ കേടുവന്നതുമായി ബന്ധപ്പെട്ട്​ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന മോശമായ പ്രചാരണങ്ങൾ വസ്​തുതാപരമല്ലെന്ന്​ മിൽമ അധികൃതർ അറിയിച്ചു. അത്യാധുനിക സാ​ങ്കേതികവിദ്യയിലൂടെ ഉയർന്ന ഊഷ്​മാവിൽ അണുമുക്തമാക്കിയ പാൽ വിറ്റമിൻ എ,ഡി എന്നിവയാൽ സമ്പുഷ്​ടീകരിച്ച്​ പഞ്ചസാരയും പ്രകൃതിദത്ത രുചിയും ചേർത്താണ്​ മിൽക്​ ഡിലൈറ്റ്​ തയാറാക്കുന്നത്​. ഇതിൽ കൃത്രിമ ചേരുവകളൊന്നും ചേർക്കുന്നില്ല. 140 ഡിഗ്രി ഊഷ്​മാവിൽ ചൂടാക്കി അണുമുക്തമാക്കിയശേഷം അഞ്ചു പാളികളിൽ പ്രത്യേകം പാക്ക്​ ചെയ്യുന്നതിലൂടെ സൂക്ഷ്​മാണുക്കളുടെ പുനഃപ്രവേശനം സാധിക്കുകയില്ലെന്ന്​ ഉറപ്പുവരുത്തുന്നതിനാലും വായുവും പ്രകാശവും ഉള്ളിൽ കടക്കാത്തതിനാലുമാണ്​ ഈ പാൽ 90 ദിവസംവരെ അന്തരീക്ഷ ഊഷ്​മാവിൽ കേടുകൂടാതെയിരിക്കുന്നത്​. പാൽ പാക്ക്​ ചെയ്​ത്​ ഒരാഴ്​ച നിരീക്ഷണത്തിൽവെച്ച ശേഷം ഇത്തരത്തിൽ മോശമാകുന്ന പാക്കറ്റുകൾ ഉ​െണ്ടങ്കിൽ അവ കണ്ടെത്തി വേർതിരിച്ച്​ മാറ്റി ഏറ്റവും സുരക്ഷിതമായ പാൽ പാക്കറ്റുകൾ മാത്രമാണ്​ വിതരണത്തിനായി അയക്കുന്നതെന്ന്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story