Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലത്തായി പീഡനക്കേസ്​:...

പാലത്തായി പീഡനക്കേസ്​: യൂത്ത് കോൺ. പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതിയെ രക്ഷപ്പെടുത്താൻ സാഹചര്യമൊരുക്കുന്ന സർക്കാർ, സി.പി.എം - ബി.ജെ.പി - പൊലീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജനകീയ കുറ്റപത്രം വായിച്ച്​ പ്രതിഷേധിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിന്​ മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ദേശീയ സെക്രട്ടറി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പാലത്തായിലെ ബാലികക്ക് നീതി ലഭിക്കാൻ തെരുവുകളിൽ പ്രക്ഷോഭം നടത്തേണ്ടിവന്നത് സർക്കാറി​ൻെറ പരാജയമാണ് വ്യക്തമാക്കുന്നതെന്ന്​ അവർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ റിയാസ് മുക്കോളി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ആർ. ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ് ലാൽ, പി.കെ. രാഗേഷ്, വി.പി. ദുൽഖിഫിൽ, ജില്ല ജനറൽ സെക്രട്ടറിമാരായ ബവീഷ് ചേളന്നൂർ, സജീഷ് മുത്തേരി, നസീം പെരുമണ്ണ, വൈശാഖ് കണ്ണോറ, മുജീബ് പുറായിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story