Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാഷാപഠന വിവേചനം...

ഭാഷാപഠന വിവേചനം അവസാനിപ്പിക്കണം

text_fields
bookmark_border
എളേറ്റിൽ: ഓൺലൈൻ പഠനത്തിൽ അറബിക്​, ഉറുദു, സംസ്‌കൃതം ഭാഷകളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്​ദുൽ ഹഖ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഷമീർ പറക്കുന്ന് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം എം.എ. ഗഫൂർ, കെ.കെ. ജബ്ബാർ, എം.എസ്.എഫ്​ സംസ്ഥാന സെക്രട്ടറി കെ.ടി. റഊഫ്, ഇക്ബാൽ കത്തറമ്മൽ, മുജീബ് ചളിക്കോട്, അർഷദ് കിഴക്കോത്ത്, എൻ. ജാഫർ, സെക്രട്ടറി ഷാജഹാൻ അലി, ഫസൽ ആവിലോറ, സൈനുദ്ദീൻ, ഹാരിസ് വട്ടോളി, മുഹമ്മദ് അലി, മിസ്ബാഹ് കൈവേലിക്കടവ്, വി.പി. അഷ്‌റഫ്, റഊഫ്, മൻസൂർ എളേറ്റിൽ, ഫസലുറഹ്​മാൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വി.കെ. സൈദ് സ്വാഗതവും ട്രഷറർ എം.കെ.സി. അബ്​ദുറഹിമാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story