Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കലക്​ടറേറ്റ്​ മാർച്ച്​

text_fields
bookmark_border
കോഴിക്കോട്: കള്ളക്കടത്ത്, മാഫിയ സംഘങ്ങളുടെ സ്വൈര വിഹാരകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ് പാലേരി. മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ വെൽഫെയർ പാർട്ടി നടത്തിയ കലക്​ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഐ.ടി വകുപ്പ് സെക്രട്ടറി അധികാര ദുർവിനിയോഗമാണ് നടത്തിയത്. സത്യസന്ധമായ അന്വേഷണത്തിന് മുഖ്യമന്ത്രി മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, എ.പി. വേലായുധൻ, മുസ്തഫ പാലാഴി, പി.സി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story