Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരങ്ങളിൽനിന്ന്​...

നഗരങ്ങളിൽനിന്ന്​ കോവിഡ്​ ഗ്രാമങ്ങളിലേക്ക്​ പരക്കുകയാണ്​ ജില്ലയിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ ​െപരുകുന്നു

text_fields
bookmark_border
നഗരങ്ങളിൽനിന്ന്​ കോവിഡ്​ ഗ്രാമങ്ങളിലേക്ക്​ പരക്കുകയാണ്​ ജില്ലയിൽ കണ്ടെയ്​ൻമൻെറ്​ സോണുകൾ ​െപരുകുന്നു കോഴിക്കോട്​: നഗരങ്ങളിൽനിന്ന്​ കോവിഡ്​ ഗ്രാമങ്ങളിലേക്ക്​ പരക്കുന്നു​. തൂ​േണരിയിൽ കഴിഞ്ഞ ദിവസം മാത്രം 53 പേർക്ക്​ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനം കൈവിട്ട്​ പോകുന്ന അവസ്ഥയാണ്​. ഗ്രാമങ്ങളിലേക്ക്​ കോവിഡ്​ ബാധിച്ചതോടെ രോഗികളുടെ എണ്ണവും വർധിച്ചു തുടങ്ങി. നാട്ടിൻപുറങ്ങളിലെ കല്യാണം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം ആളുകൾ ഒത്തുകൂടുന്നതാണ്​ സമൂഹ വ്യാപനത്തിലേക്ക്​ നയിക്കുന്നത്​. നഗരങ്ങളിലേതു പോ​െല നാട്ടിൻപുറത്ത്​ ആളുകൾ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നില്ലെന്ന്​​ ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ്​ വ്യാപിക്കുന്നതിനൊപ്പം ജില്ലയിൽ വിവിധയിടങ്ങളെ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. വടകര, നാദാപുരം, തൂണേരി ഭാഗങ്ങളിൽ കർശന നിയന്ത്രണങ്ങളാണ്​ പ്രഖ്യാപിച്ചത്​. വിവിധ സ്ഥലങ്ങളിലെ 15 വാർഡുകളാണ്​ തിങ്കളാഴ്​ച മാത്രം കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചത്​. വടകര 10 വാർഡുകൾ, വില്യാപ്പള്ളിയിൽ രണ്ട്​ വാർഡുകൾ, കോഴി​േക്കാട്​ കോർപറേഷനിൽ രണ്ടു വാർഡുകൾ, തലക്കുളത്തൂർ വില്ലേജിൽ ഒരു വാർഡ്​ എന്നിവയാണ്​ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചത്​. നേരത്തേ, ചക്കുംകടവ്​, മൂന്നലിങ്ങൽ, കമ്പിളിപ്പറമ്പ്​, കൊളത്തറ, മീഞ്ചന്ത, കുണ്ടായിത്തോട്​ എന്നിവിടങ്ങളും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിരുന്നു. ചക്കംകടവ്​ സ്വദേശിയായ യുവതി​, മീഞ്ചന്തയിലെ യുവതി, വലിയങ്ങാടിയിലെ വ്യാപാരിയുടെ മകൻ​, വെള്ളയിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എന്നിവർക്ക്​ ഉറവിടമറിയാതെ രോഗം ബാധിച്ചതിനു​ പിറകെയാണ്​ ഈ വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചത്​. വെള്ളയിൽ 13 പേർ, ചക്കുംകടവ് ഭാഗങ്ങളിൽ അഞ്ചുപേർ, മീഞ്ചന്ത ഭാഗങ്ങളിലായി ആറുപേർ​, കൊളത്തറ, കുണ്ടായിത്തോട്​ ഭാഗങ്ങളിലായി ഏഴുപേർ, ഒരു പുതുപ്പാടി സ്വദേശി എന്നിവർക്കാണ്​ ഇവരിൽനിന്ന്​ രോഗം ബാധിച്ചത്​. ഇതിനെത്തുടർന്നാണ്​ ഇത്രയും ഭാഗങ്ങൾ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചത്​. അതേസമയം, കണ്ടെയ്​ൻമൻെറ്​ സോണായിരുന്ന വെള്ളയിൽ വാർഡിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story