Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികൾക്ക്...

ഉന്നത വിജയികൾക്ക് വെൽഫെയർ പാർട്ടിയുടെ അനുമോദനം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡൻറ് ടി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മുഴുവൻ എ പ്ലസ് നേടിയ കെ.കെ. ഫിദ, ഹരിദേവ് രഞ്ജിത്ത്, പി.ടി. സനിൽ അഫ്താഷ് എന്നിവരെയാണ് അനുമോദിച്ചത്. ബാക്കിയുള്ള ഉന്നത വിജയികൾക്ക് വീടുകളിലെത്തി അനുമോദനം കൈമാറും. പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സമദ് നെല്ലിക്കോട് അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, വൈസ് പ്രസിഡൻറ് അനീസ് മുണ്ടോട്ട്, യൂനിറ്റ് വൈസ് പ്രസിഡൻറ് റീന ടി. തടപ്പറമ്പ്, പ്രഫ. ഇമ്പിച്ചി കോയ എന്നിവർ സംസാരിച്ചു. മുസ്‌ലിഹ് പെരിങ്ങൊളം സ്വാഗതവും ടി.കെ. അബ്​ദുല്ല നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനം കുറ്റിക്കാട്ടൂർ: പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വി. കൃഷ്ണൻകുട്ടി നായർ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സി. മാധവദാസ് പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ശിയാലി, യു.ഡി.എഫ് കൺവീനർ സി.എം. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവികുമാർ പനോളി, ടി.പി. നസീബ റായ്, മണ്ഡലം പ്രസിഡൻറ് അനീഷ് പാലാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറി സലീം കരിമ്പാല, പെരുവയൽ പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്​സൺ സുബിത തോട്ടാഞ്ചേരി, എ. നാസർ ഖാൻ, അബ്​ദുറഹിമാൻ ഹാജി മഞ്ചപ്പാറ, വാർഡ് അംഗം എൻ.കെ. മുനീർ, ശബരീഷ് മുണ്ടക്കൽ, ബിനു എ​േഡ്വർഡ്, വിനോദ് എളവന, വി.സി. സേതുമാധവൻ, സതീഷ് പെരിങ്ങൊളം, ബാബു കായലം ദിലീപ് വെള്ളിപറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story