Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാഠപുസ്തക സെൻസറിങ്:...

പാഠപുസ്തക സെൻസറിങ്: സി.ബി.എസ്.ഇ വിദ്യാർഥികൾ പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: കോവിഡി​ൻെറ മറവിൽ പാഠപുസ്തക സെൻസറിങ് നടത്താനുള്ള കേന്ദ്ര സർക്കാറി​ൻെറ നീക്കത്തിനെതിരെ സി.ബി.എസ്.ഇ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ്​്​ ജില്ലയിലുടനീളം ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യം, പൗരത്വം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങൾ സെൻസർ ചെയ്യാനുള്ള കേന്ദ്രമാനവ വിഭവശേഷി വകുപ്പി​ൻെറയും സി.ബി.എസ്.ഇയുടെയും തീരുമാനം പിൻവലിക്കുക, അക്കാദമിക് ഹിന്ദുത്വക്കെതിരെ പ്രതിഷേധിക്കുക എന്നീ തലക്കെട്ടുകളിലായിരുന്നു പ്രതിഷേധം. 2014 മുതൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ അക്കാദമിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവത്​കരണത്തി​ൻെറ ഭാഗമാണ് വെട്ടിമാറ്റലുകളെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ജില്ല സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ റഹീം ചേന്ദമംഗലൂർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ലബീബ് കായക്കൊടി, ഹയർ സെക്കൻഡറി വകുപ്പ് കൺവീനർ ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story