Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേല്‍ക്കൂര...

മേല്‍ക്കൂര പൊളിഞ്ഞുവീണു; വെൽഫെയർ പ്രവർത്തകർ രക്ഷക്കെത്തി

text_fields
bookmark_border
കൊടിയത്തൂർ: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പന്നിക്കോട്-പരപ്പില്‍ താമസിക്കുന്ന തങ്കയുടെ വീടി​ൻെറ മേൽക്കൂര പൂർണമായും തകര്‍ന്നു. പൊട്ടി വീഴാറായ മേൽക്കൂര ഞായറാഴ്ച രാവിലെയാണ് തകർന്നത് .വാർധക്യത്തിലെത്തിയ മാതാവ്​ കൊലത്തിയും ചെറു മകള്‍ അമൃതയും അടങ്ങുന്നതാണ് തങ്കയുടെ കുടുംബം. മേല്‍ക്കൂര താഴ്ന്ന് അപകടാവസ്ഥയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം 'മാധ്യമം' നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്തി​ൻെറ സഹായത്തോടെ 13 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച രണ്ടു മുറി വീടി​ൻെറ മേൽക്കൂരയാണ് തകർന്നത്. വീട് പുനർ നിർമാണത്തിനായുള്ള സര്‍ക്കാര്‍ ഫണ്ട് പാസായിട്ടുണ്ടെന്ന് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷിജി പരപ്പിൽ പറഞ്ഞു . മാര്‍ച്ചില്‍ എഗ്രിമൻെറ്​ വെച്ചിട്ടുണ്ടെങ്കിലും ഇൗ തുക ലഭിച്ചിട്ടില്ലെന്ന്​ വീട്ടുടമസ്ഥയും പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, വാദിറഹ്മ സ്‌കൂൾ ജീവനക്കാരുടെയും സഹകരണത്തോടെ പൊളിഞ്ഞുവീണ മേൽക്കൂരയും ഓടും മാറ്റി താല്‍ക്കാലിക പ്ലാസ്​റ്റിക് ഷീറ്റിട്ട് കൊടുത്തു. വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ജ്യോതി ബാസു, ശംസുദ്ദീന്‍ ചെറുവാടി, ബാവ പവര്‍വേള്‍ഡ്, റഫീഖ് കുറ്റ്യോട്ട്, കെ.സി.യൂസുഫ് , സാലിം ജീറോഡ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story