Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറൻറീനിൽ ക​ഴിഞ്ഞയാൾ ...

ക്വാറൻറീനിൽ ക​ഴിഞ്ഞയാൾ ഫ്ലാറ്റിലെ ബാൽക്കണിയിൽ കുടുങ്ങി

text_fields
bookmark_border
കോഴിക്കോട്: ക്വാറൻറീനിൽ കഴിഞ്ഞയാൾ വാതിൽ തുറക്കാനാവാതെ മണിക്കൂറുകളോളം 13ാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്​സ്​ എത്തി രക്ഷപ്പെടുത്തി. കോർപറേഷൻ ഒാഫിസിന് സമീപത്തെ കോക്സ് വെയിൻ അപ്പാർട്മൻെറിൽ ഫ്ലാറ്റ് നമ്പർ 13 എയിൽ താമസിക്കുന്ന പാനൂർ സ്വദേശിയെയാണ് ഞായറാഴ്ച വൈകീട്ട്​ രക്ഷിച്ചത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബീച്ച് ഫയർഫോഴ്​സിൽ വിവരമറിയിച്ചത്. മുൻവാതിലി​ൻെറ പൂട്ട് പൊളിച്ച് അകത്ത് കടന്ന സേനാംഗങ്ങൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സ്​റ്റേഷൻ ഒാഫിസർ ടി.സതീഷ്, അസി.സ്​റ്റേഷൻ ഒാഫിസർ കെ.ജയകുമാർ, സീനിയർ ഫയർ ആൻഡ്​ റസ്ക്യൂ ഒാഫിസർ വി.പി. അജയൻ, ഒാഫിസർമാരായ ടി.ബാബു, എം.വി. അരുൺ, വി.ബി. സനൽരാജ്, കെ.അജീഷ്, എം.കെ. രജീഷ്, ഹോംഗാർഡുമാരായ ടി. ലോഹിതാക്ഷൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:
Next Story