Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളിയിൽ മൊത്ത...

കൊടുവള്ളിയിൽ മൊത്ത വിതരണ കടയിൽ അഗ്നിബാധ

text_fields
bookmark_border
(നേരത്തെ അയച്ച വാർത്ത മാറ്റി ഈ വാർത്ത കൊടുക്കുക) കൊടുവള്ളി: കൊടുവള്ളിയിൽ മൊത്ത വിതരണ കടക്ക് തീ പിടിച്ചു. കൊടുവള്ളി-ഓമശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന കെ.എം. സ്​റ്റോറിലാണ് തീ പിടിത്തം. ഞായറാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. ഷോർട് സർക്യൂട്ടാണ്‌ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക്ക് ചെയ്ത മിഠായികൾ, പലഹാരങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, കടയിലെ സി.സി.ടി.വി,കമ്പ്യൂട്ടർ എന്നിവ കത്തിനശിച്ചു.രാവിലെ കടയിൽനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉടമകളിലൊരാളായ കൊടുവള്ളി രാരോത്ത് ചാലിൽ അൻവർ ഷബീർ കട തുറന്ന് നോക്കിയപ്പോൾ കടയുടെ ഒരു ഭാഗത്തെ സാധനങ്ങൾ കത്തി നശിച്ച നിലയിലായിരുന്നു. നരിക്കുനിയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story