Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റ്​ വി.സി...

കാലിക്കറ്റ്​ വി.സി ഇന്ന്​ ചുമതലയേൽക്കും

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല വൈസ്​ ചാൻസലറായി ഡോ. എം.കെ. ജയരാജ്​ തിങ്കളാഴ്​ച സ്ഥാനമേൽക്കും. കക്ഷിരാഷ്​ട്രീയ ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട്​ പ്രവർത്തിക്കുമെന്ന്​ ജയരാജ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. രാഷ്​ട്രീയത്തിനപ്പുറം, അക്കാദമിക്​ കാര്യങ്ങൾക്കുതന്നെയാകും പ്രാധാന്യം നൽകുക. സ്ഥാനമേറ്റശേഷം ഒരുപാട്​ കാര്യങ്ങൾ ചെയ്യാനുണ്ട്​. കുറെ കാര്യങ്ങൾ പഠിക്കാനുമുണ്ട്​. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കുതന്നെയാകും മുൻഗണന. ഗവേഷണ രംഗത്ത്​ കാലിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. 1991ൽ യുവശാസ്​ത്രജ്​ഞനുള്ള പുരസ്​കാരം നേടിയ ജയരാജ്​ യൂറോപ്യൻ കമീഷൻ ഫെലോഷിപ്പും നേടിയിട്ടുണ്ട്​. ടോക്യോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിൽ വിസിറ്റിങ്​ പ്രഫസറായിരുന്നു. ഒറിഗോൺ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്​. ഫിസിക്​സിലെ അതിനൂതന സാ​േങ്കതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഗവേഷണപ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു ഡോ. ജയരാജ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story