Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസലാം...

സലാം പള്ളിത്തോട്ടത്തിന്​ താങ്ങാവണമെന്ന്​ സാംസ്​കാരിക നായകർ

text_fields
bookmark_border
photo pk 03 കോഴിക്കോട്​ കോർപറേഷൻ 63ാം വാർഡിലെ​ സലാം പള്ളിത്തോട്ടത്തി​ൻെറ ഒറ്റമുറി വീട്​ pk04 കോഴിക്കോട്​: അവശതയിൽ കഴിയുന്ന പ്രമുഖ നാടകപ്രവർത്തകനും എഴുത്തുകാരനുമായ സലാം പള്ളിത്തോട്ടത്തിന്​ താങ്ങാവാൻ സർക്കാറും കലാസ്​നേഹികളും രംഗത്തുവരണമെന്ന്​്​ കോഴിക്കോ​െട്ട സാംസ്​കാരികപ്രവർത്തകർ ആവശ്യപ്പെട്ടു. 'ദീനക്കിടക്കയിലും ഏകാന്തപഥികനായി സലാം പള്ളിത്തോട്ടം' എന്ന മാധ്യമം വാർത്തയോട്​ പ്രതികരിക്കുകയായിരുന്നു എഴുത്തുകാരും നാടകപ്രവർത്തകരും. സർഗാത്മക സാഹിത്യ രംഗത്ത് പ്രവർത്തിച്ചെങ്കിലും എവിടെയും അംഗീകരിക്കപ്പെടാതെ പോയ സലാം പള്ളിത്തോട്ടത്തിന് ഈ അവസ്ഥയിൽ ആശ്രയം നൽകാൻ ജില്ല ഭരണകൂടമോ സന്മനസ്സുകളോ തയാറാകേണ്ടതുണ്ടെന്ന്​്​ എഴുത്തുകാരനായ പി.കെ പാറക്കടവ്​്​ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്​ തന്നാലാവുന്ന സഹായം എത്തിക്കുമെന്ന്​ കവി പി.കെ. ഗോപി അറിയിച്ചു. അദ്ദേഹത്തി​ൻെറ ക്ഷേമത്തിനായി സുഹൃത്തുക്കളെ കൂട്ടി ഇടപെടൽ നടത്തുമെന്നും പി.കെ. ഗോപി മാധ്യമത്തോടു പറഞ്ഞു. സലാം പള്ളിത്തോട്ടത്തെ സന്ദർശിച്ച്​്​ അദ്ദേഹത്തി​ൻെറ ക്ഷേമത്തിന്​ വേണ്ട നടപടികൾക്ക്​ വേണ്ടി ഇടപെടുമെന്ന്​ സാംസ്​കാരിക പ്രവർത്തകനും രാഷ്​ട്രീയ നേതാവും കൂടിയായ ടി.വി. ബാലൻ പറഞ്ഞു. സലാം പള്ളിത്തോട്ടത്തിന് സമൂഹത്തി​ൻെറ അനുകമ്പയോടെയുള്ള പരിചരണമാണ് ആവശ്യമെന്ന്​ എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. സാംസ്​കാരിക മേഖലക്കുവേണ്ടി വേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യൻ മെച്ചപ്പെട്ട ഒരു ജീവിതവും പരിഗണനയും നൽകുവാൻ സാംസ്കാരിക കേരളത്തിനും സർക്കാറിനും കടമയുണ്ട് എന്നും അവർ പറഞ്ഞു. ശക്​തനായ നാടകപ്രവർത്തകനായിരുന്ന സലാം പള്ളി​ത്തോട്ടത്തിന്​ താങ്ങാവൻ കോഴി​േക്കാ​െട്ട സുമസ്സുകൾ രംഗത്തുവരണമെന്ന്​ മുതിർന്ന നാടക നടൻ വിൽസൺ സാമുവൽ ആവശ്യപ്പെട്ടു. അദ്ദേഹത്തി​ൻെറ ക്ഷേമത്തിന്​ വേണ്ടി രംഗത്തിറങ്ങുമെന്ന്​ കാലിക്കറ്റ്​ ആർട്ട്​ ലവേ​ഴ്​സ്​ അസോസിയേഷൻ ട്രഷററും നാടകനടനുമായ കെ. സുബൈർ അറിയിച്ചു. അ​േശാകപുരത്തിനടുത്ത്​ സൻെറ്​ വിൻസൻറ്​ കോളനി റോഡിൽ നിന്ന്​ ഇടുങ്ങിയ വഴി കടന്ന്​ ഒറ്റമുറി വീട്ടിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യമാണ്​​. താമസമുറിക്ക്​ പിന്നിൽ കക്കൂസ്​ ടാങ്ക്​ തുറന്നുകിടക്കുന്നു. അതിൽ വീണ്​ അപകടത്തിനും സാധ്യത ഏറെയാണ്​​. കഴിഞ്ഞ ദിവസം കട്ടിലിൽ നിന്ന്​ വീണ്​ അവശനായിക്കിടന്ന സലാം പള്ളിത്തോട്ടത്തെ പൊലീസ് ബീച്ച്​ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ത​ൻെറ ഒാമനപ്പൂച്ചകൾ അവി​െടയായതിനാൽ അങ്ങോട്ട്​ തന്നെ പോവണമെന്ന വാശിയിലാണിദ്ദേഹം. കോഴിക്കോട്​ കോർപറേഷൻ 63ാം വാർഡിലാണ്​ ഇൗ മുറി. clipping image mdm cutting
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story