Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന...

ഇന്ധന വിലവര്‍ധനക്കെതിരെ ധര്‍ണ

text_fields
bookmark_border
താമരശ്ശേരി: ഇന്ധന വില വർധനക്കെതിരെ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ താമരശ്ശേരി ബി. എസ്. എന്‍. എല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ല വൈസ് പ്രസിഡൻറ്​​ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. സെബാസ്​റ്റ്യന്‍, പി.സി.എ. റഹിം, വിജയന്‍ ചോലക്കര സംസാരിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി താമരശ്ശേരി: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് താമരശ്ശേരിയിലെ അന്വേഷകരും യാത്രികരും വാടസ്ആപ്് കൂട്ടായ്മ ടെലിവിഷനുകളും ഡിഷ് ആൻറിനകളും നല്‍കി. കളരാന്തിരി, കുടുക്കിലുമ്മാരം, കോടഞ്ചേരി, പൂനൂര്‍, കാരാടി, ചെമ്പ്ര എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് പത്തോളം ടെലിവിഷനുകളും ഡിഷും അനുബന്ധ സാമഗ്രികളും എത്തിച്ചുകൊടുത്തത്. ഗ്രൂപ് അംഗങ്ങളായ പ്രജീഷ് കാരാടി, ഉസ്മാന്‍ പി.ചെമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരുണ്യതീരം സ്‌കൂളിലേക്ക് പഠനോപകരണം നൽകി താമരശ്ശേരി: എം.ഇ.എസ്.ജില്ല കമ്മറ്റി നടത്തുന്ന 'പ്രചോദനം 2020' വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണത്തി​ൻെറ ഭാഗമായി പൂനൂര്‍ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ പഠനോപകരണങ്ങള്‍ നല്‍കി.എം.ഇ. എസ്.ജില്ല വൈസ് പ്രസിഡൻറ്​ കെ.എം.ഡി.മുഹമ്മദ് പ്രധാനാധ്യാപിക സി.കെ. ലുംതാസിനു പഠനോപകരണങ്ങള്‍ കൈമാറി ഉദ്​ഘാടനം നിര്‍വഹിച്ചു. എ.സി. അബ്​ദുൽ അസീസ്,ആര്‍.കെ. ഷാഫി,പി.എ. അബ്​ദുറഹിമാന്‍,ഷമീര്‍ബാവ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story