Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണാ​ര​െൻറ വി​േയാഗം...

കണാ​ര​െൻറ വി​േയാഗം നാടി​െൻറ നഷ്​ടം

text_fields
bookmark_border
കണാ​ര​ൻെറ വി​േയാഗം നാടി​ൻെറ നഷ്​ടം കുറ്റ്യാടി: ഡി.സി.സി മെംബറും തുടർച്ചയായി 30​ ​കൊല്ലം മരുതോങ്കര മണ്ഡലം കോ​ൺ​ഗ്രസ്​ പ്രസിഡൻറുമായി പ്രവർത്തിച്ച മത്തത്ത്​ കണാ​ര​ൻെറ വി​േയാഗം പാർട്ടിക്ക്​ വലിയ നഷ്​ടമായി. ഒരു മാസം മുമ്പുവരെ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. മരുതോങ്കര പഞ്ചായത്ത്​ രൂപവത്​കരിച്ചതു മുതൽ തുടർച്ചയായി പ്രസിഡൻറ്​ സ്ഥാനം വഹിച്ച​ു. ഇത്രയും നാൾ മണ്ഡലം ഭാരവാഹിയായതിന്​ കെ.പി.സി.സി ആദരിച്ചിട്ടുണ്ട്​. മുരുതോങ്കര ഗ്രാമപഞ്ചായത്ത്​ മെംബറായും പ്രവർത്തിച്ചിട്ടുണ്ട്​. കോൺഗ്രസ്​ ദേശീയ നേതാക്കളായ ​എ​.കെ. ആൻറണി, ഉമ്മൻ ചാണ്ടി, കെ.പി.സി.സി ​പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, ​കേരള കോൺഗ്രസ്​ നേതാവ്​ കെ.എം. മാണി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രായാധിക്യം വകവെക്കാതെ കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിന്​ രാഹുൽ ഗാന്ധിയെ കാണാൻ ​​ ​ഒറ്റക്ക്​ വയനാട്​ സന്ദ​ർശിച്ചിരുന്നു. ​െക.എം. മാണി മരിച്ച​േപ്പാൾ പാലായിൽ പോയി മൃതദേഹം കണ്ടു. ​​പ്രമുഖ കർഷകനുമായിരുന്നു. മരുതോങ്കര പി.എച്ച്​.​സിയുടെ ആദ്യകാല ആശുപ​ത്രി കമ്മിറ്റി ചെയർമാനാണ്​. മാരക രോഗം ബാധിച്ച നാട്ടുകാരായ ​േഗാഗികളെ​ വിദഗ്​ധ ചികിത്സ ലഭ്യമാക്കാൻ ദൂരദിക്കുകളിലെ ആശുപത്രിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. എ​.കെ. ആൻറണി, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അന​ുശോചനം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story