Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ ഹോട്ടൽ ആരംഭിച്ചു

ജനകീയ ഹോട്ടൽ ആരംഭിച്ചു

text_fields
bookmark_border
ഈങ്ങാപ്പുഴ: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക്​ ഊൺ ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ പുതുപ്പാടിയിൽ ആരംഭിച്ചു. പഞ്ചായത്ത് ബസാറിൽ എലോക്കര വാവഡിലെ അഞ്ച്​ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച രുചി ജനകീയ ഹോട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐ.ബി. റെജി, എം.ഇ. ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.എം. അബ്​ദുൽ റസാഖ്, കെ.ജി. ഗീത, അസി. സെക്രട്ടറി പി.പി. രാജൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഇൻചാർജ് ഷീബ സജി, സി.ഡി.എസ് അംഗം ശ്രീജ ബിജു, യൂനിറ്റ് അംഗങ്ങളായ സരോജിനി, ഷൈനി, വിലാസിനി, ആമിന, സൈനബ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story