Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹ്രസ്വചിത്രം 'അണു'...

ഹ്രസ്വചിത്രം 'അണു' പുറത്തിറക്കി

text_fields
bookmark_border
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട 'അണു ഹ്രസ്വചിത്രം പുറത്തിറക്കി. കോഴിക്കോട് പ്രസ്‌ക്ലബ് ഹാളില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. കോവിഡ് കാല പ്രതിസന്ധികളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും കടന്നു പോകുന്നതാണ് ചിത്രം. എട്ടര മിനിറ്റുള്ള ചിത്രത്തില്‍ ലഹരിയും പ്രമേയമാവുന്നുണ്ട്. നടന്‍ ജോയ് മാത്യു, ഫ്ല​േവഴ്‌സ് ടി.വി മാനേജിങ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ഫോൺ വ​ഴി ആശംസകളര്‍പ്പിച്ചു. പ്രസ്‌ക്ലബ്​ പ്രസിഡൻറ്​​ എം. ഫിറോസ്ഖാന്‍, സെക്രട്ടറി പി.എസ്.​ രാഗേഷ്​, ദീപക് ധര്‍മടം, സംവിധായകന്‍ വൈഷ്ണവ് പുല്ലാട്ട്, ഫസ്‌ന ഫാത്തിമ, ഷിദ ജഗത് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story