Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 4:04 PM GMT Updated On
date_range 7 July 2020 4:04 PM GMTവാർഡ് അംഗം പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്നു
text_fieldsbookmark_border
നന്മണ്ട: നന്മണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗം ബോർഡ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. നന്മണ്ട പഞ്ചായത്തിലെ ഏഴാം വാർഡ് അംഗം ഗിരിജ വലിയപറമ്പിലാണ് യോഗം ബഹിഷ്കരിച്ച് ഇന്നലെ ഉച്ചയോടെ ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എല്ലാ വാർഡുകളിലും ഒമ്പത് വീതം തൊഴിലുറപ്പ് മേറ്റുമാർക്ക് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ ഏഴാം വാർഡിൽ തൊഴിൽ എടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് നൽകിയതായി ഗിരിജ ആരോപിച്ചു. 25 ദിവസം തൊഴിൽ എടുത്തവർക്കാണ് മേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ, പഞ്ചായത്ത് ഭരണകക്ഷിയെ അനുകൂലിക്കുന്നവർ നേരത്തെ സർട്ടിഫിക്കറ്റ് ലഭിച്ച ഒമ്പത് പേരിൽ കുറവായതിനാലാണ് നിയമം കാറ്റിൽപറത്തി രണ്ട് തൊഴിലെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് നൽകിയതെന്നും ഗിരിജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story