Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എസ്.എഫിൽനിന്ന്...

ബി.എസ്.എഫിൽനിന്ന് വിരമിച്ച അസീസിന് ജന്മനാട്ടിൽ സ്വീകരണം

text_fields
bookmark_border
എളേറ്റിൽ: ബി.എസ്.എഫിൽനിന്ന് 32 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച കിഴക്കോത്ത് കത്തറമ്മൽ പി.പി.സി. അബ്ദുൽ അസീസിന് ജന്മനാട്ടിൽ സ്വീകരണം നൽകി. കത്തറമ്മൽ അങ്ങാടിയിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ തണ്ണിക്കുണ്ട് അങ്ങാടിയിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രമോഹൻ ഉപഹാര വിതരണം നടത്തി. ഇഖ്ബാൽ കത്തറമ്മൽ, കരീം കൈപ്പാക്കിൽ, ടി.കെ. ഉസ്മാൻ കോയ, എം.ടി. സലീം, കെ. വിജേഷ്, എൻ.കെ. അബ്ദുസ്സമദ്, എൻ.കെ. രജീഷ്, അഖില ഉണ്ണികൃഷ്ണൻ, എൻ.കെ. രജീഷ്, ടി.പി. സൈദൂട്ടി, ടി.കെ. ഖാദർ, പി.ടി. അബ്ദുറഹിമാൻ, കെ. കുഞ്ഞിരാമൻ, റസീന, മൊയ്തീൻഷാ എന്നിവർ സംസാരിച്ചു. ഇ.പി. മുഹമ്മദലി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story