Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTമഞ്ഞപ്പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിച്ചു
text_fieldsbookmark_border
ബാലുശ്ശേരി: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കോവിലകം താഴെ, മരുതിയോട്ട് താഴെ മഞ്ഞപ്പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽനിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും, അതിലൂടെ ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനും പുഴയോരം സംരക്ഷിച്ചുനിർത്താനും സാധ്യമാവും. കയർ ഭൂവസ്ത്രം വിരിക്കൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡംഗം വിജേഷ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡി.ബി. സബിത, വാർഡ് കൺവീനർ യൂസുഫ്, ടി.എം ബാബു, എം.ജി.എൻ.ആർ. ഇ.ജി.എസ് അസി. എൻജിനീയർ പി.വി. രാജശ്രീ, ഓവർസിയർ സരുൺ ദേവ് എന്നിവർ സംസാരിച്ചു. Photo: kayar dress balu ബാലുശ്ശേരി പഞ്ചായത്തിലെ മഞ്ഞപ്പുഴയോരത്ത് കയർ ഭൂവസ്ത്രം വിരിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story