LOCAL NEWS
ഖത്തറിൽ മൂന്നുകോടിയുടെ തട്ടിപ്പ്: യുവാവിനെതിരെ കേസ്​
ചങ്ങനാശ്ശേരി: ഖത്തറിൽ മൂന്നുകോടി രൂപ വെട്ടിപ്പ് നടത്തിയ ചങ്ങനാശ്ശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജലസേചന സാമഗ്രികൾ വിൽപന നടത്തുന്ന ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ലൈസിലെ ജീവനക്കാരനായിരുന്ന വാഴപ്പള്ളി സ്വദേശി ശ്യാം നടരാജനെതിരെയാണ് (40) പൊലീസ്...
എരുമേലി: ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കും -കലക്ടർ
എരുമേലി: ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്ന് കലക്ടർ പി.കെ. സുധീർ ബാബു. തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ നടപ്പാക്കേണ്ട മുന്നൊരുക്കം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ലെൻസ്‌ഫെഡ് പൊൻകുന്നം ഏരിയ സമ്മേളനം
പൊൻകുന്നം: ലൈസൻസ്‌ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) പൊൻകുന്നം ഏരിയ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മനോജ് വി. സലാം അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡ...
വിദ്യാർഥി ദിനാചരണം വ്യത്യസ്തമാക്കി ചങ്ങനാശ്ശേരി ഹെവൻസ് പ്രീസ്കൂൾ
ചങ്ങനാശ്ശേരി: പ്രായംചെന്ന പഠിതാക്കളെ ആദരിച്ച് ചങ്ങനാശ്ശേരി ഹെവൻസ് പ്രീ സ്കൂളിൻെറ ലോക വിദ്യാർഥി ദിനാചരണം. ജീവിതസാഹചര്യങ്ങളാൽ പഠനം പൂർത്തിയാക്കാനാകാതെ തുല്യതാപരീക്ഷ വിജയിച്ച് പ്ലസ് ടുവിന് പഠിക്കുന്ന 60ന് മുകളിൽ പ്രായമായ വിദ്യാർഥികളെ ആദരിച്ചു. ബാങ്ക്...
സമസ്ത മുശാവറ ജില്ല സമ്മേളനം
ചങ്ങനാശ്ശേരി: ഏക സിവില്‍ കോഡ് ഭരണഘടന വിരുദ്ധമാണെന്നും ഇതിന് വാദിക്കുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എ. ത്വാഹ മുസ്‌ലിയാര്‍ കായംകുളം. ചങ്ങനാശ്ശേരി മര്‍കസുല്‍ ഹുദ റൈഹാന്‍ വാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം...
കാഞ്ഞിരപ്പള്ളി ബ്ലോക്ക് അഗ്രോ സർവിസ് സെൻറര്‍ മെഷിനറി യാര്‍ഡ് ഉദ്​ഘാടനം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് അഗ്രോ സർവിസ് സൻെറര്‍ മെഷിനറി യാര്‍ഡ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച അഗ്രോ സർവിസ് സൻെറര്‍ മെഷിനറി യാര്‍ഡിൻെറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിർവഹിച്ചു. ട്രാക്ടറിനു പുറമെ പറമ്പ് കിളക്കാനും...
സഹോദയ പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം
കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. സൻെറ് ആൻറണീസ് പബ്ലിക് സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍...
കടുകിടമാറാതെ കലക്​ടർ; കോട്ടയത്തെ ഓ​ട്ടോകൾ ഇനി മീറ്ററിട്ട്​ ഓടും
കോട്ടയം: നാലുദിവസത്തെ സമരത്തിനൊടുവിൽ കോട്ടയത്തെ ഓട്ടോകൾ ഇനി മീറ്ററിട്ട് ഓടും. ജില്ല ഭരണകൂടത്തിൻെറ കർക്കശ നിലപാടിൽ തൊഴിലാളികൾ പതറിയതോടെയാണ് ഉപാധികൾക്ക് മുന്നിൽ കീഴടങ്ങിയത്. തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ ജില്ല കലക്ടർ പി.കെ. സുധീർ ബാബുവുമായി നടന്ന...
മീറ്ററിട്ട്​ ഓടുമോ? സംശയം തീരുന്നില്ല
കോട്ടയം: നഗരത്തിലോടുന്ന ഓട്ടോകൾ മീറ്ററിട്ട് ഓടുമോ? നിരക്ക് തർക്കങ്ങൾക്ക് പരിഹാരം കാണുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് യാത്രക്കാർ. നാലുദിവസത്തെ പണിമുടക്കിനൊടുവിൽ മീറ്റർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഏകീകൃതനിരക്ക് കിട്ടുമെന്ന...
നവീകരണത്തിന്​ പിന്നാലെ റോഡ്​ തകർന്നു; വിജിലൻസ്​ പരിശോധിച്ചു
കോട്ടയം: ടാറിങ് നടത്തി ഒരുവർഷത്തിനുള്ളിൽ മണർകാട് അപ്രോച്ച് റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വിജിലൻസ് ഡിവൈ.എസ്.പി എൻ. രാജൻെറ നേതൃത്വത്തിലുള്ള സംഘമാണ് അപ്രോച്ച് റോഡ് പരിശോധിച്ചത്. പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള റോഡ്...