Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി

എം.ജി

text_fields
bookmark_border
പരീക്ഷകൾ മാറ്റി കോട്ടയം: സർവകലാശാല നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ ബി.എച്ച്.എം (2019 അഡ്മിഷൻ ​െറഗുലർ/സപ്ലിമൻെററി), അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്​റ്റർ എൽഎൽ.ബി (​െറഗുലർ, സപ്ലിമൻെററി), മൂന്നാം സെമസ്​റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമൻെററി) ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമൻെററി), ഒന്നാം സെമസ്​റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ ​െറഗുലർ, 2017, 2018 അഡ്മിഷൻ സപ്ലിമൻെററി) ഒന്നാം സെമസ്​റ്റർ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ മാറ്റി​െവച്ചു. പരീക്ഷതീയതി അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും നാലാം സെമസ്​റ്റർ ബി.എഡ് (2018 അഡ്മിഷൻ ​െറഗുലർ, സപ്ലിമൻെററി -ദ്വിവത്സരം) പരീക്ഷ ജൂലൈ 22ന്​ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അപേക്ഷ തീയതി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ രണ്ടാം സെമസ്​റ്റർ എം.എഫ്.എ (2018 അഡ്മിഷൻ ​െറഗുലർ, സപ്ലിമൻെററി -2017 അഡ്മിഷൻ ഒഴികെ) പരീക്ഷക്ക്​ പിഴയില്ലാതെ ജൂലൈ 13 വരെ അപേക്ഷിക്കാം. പരീക്ഷഫലം 2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടന്ന ഒന്നാം സെമസ്​റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ് (സി.എസ്.എസ് 2018 -19 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണിൽ നടന്ന രണ്ടാം സെമസ്​റ്റർ എം.കോം (സി.എസ്.എസ്- ​െറഗുലർ, സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ടി.സി, സി.സി തപാലിൽ ലഭിക്കും സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എജുക്കേഷനിൽ വിവിധ കോഴ്‌സുകൾ പൂർത്തീകരിച്ച 2018 വരെയുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ തപാൽ മുഖേന ലഭിക്കുന്നതിന് അപേക്ഷിക്കാം. തപാൽ ചെലവ് ഈടാക്കി ടി.സി, സി.സി എന്നിവ ലഭ്യമാകുന്നതിന് sde.documents@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ നൽകാം. ഫോൺ: 0481 2730491.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story