You are here

മത്സരിക്കാൻ സീറ്റുകൾ ഏറെ​; മധ്യകേരളത്തിലെ കോൺഗ്രസ്​ നേതൃനിര ആഹ്ലാദത്തിൽ

09:16 AM
01/07/2020

കോട്ടയം: യു.ഡി.എഫിൽനിന്ന്​ ജോസ്‌ കെ. മാണി വിഭാഗം പുറത്തേക്ക്​ നീങ്ങു​േമ്പാൾ മധ്യ​േകരളത്തിലെ കോൺഗ്രസ്​ നേതാക്കൾ ആഹ്ലാദത്തിൽ. കേരള കോണ്‍ഗ്രസി​​െൻറ കൈവശമുള്ള നിയമസഭ-തദ്ദേശ സീറ്റുകളിൽ മത്സരിക്കാമെന്നതാണ്​ കോണ്‍ഗ്രസിലെ മധ്യനിര നേതാക്കളെയും അണികളെയും സന്തോഷത്തിലാഴ്​ത്തുന്നത്​.

കോട്ടയം ജില്ലയിലെ രണ്ടാംനിര നേതാക്കളാണ്​ രഹസ്യമായി  സന്തോഷം പങ്കിടുന്നവരിൽ ഏറെയും. ചില എം.എൽ.എമാരും മുൻ എം.എൽ.എമാരും ഇതിനൊപ്പമുണ്ട്. കോട്ടയം ജില്ലയിലെ ഒമ്പത്​ നിയമസഭ മണ്ഡലത്തില്‍ ആറെണ്ണം കേരള കോണ്‍ഗ്രസി​​െൻറ കൈവശമാണ്‌.

ജോസ്​ വിഭാഗം വിട്ടുപോയാൽ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കാൻ കഴിയുമെന്നാണ്​ ഇവരുടെ കണക്കുകൂട്ടൽ. നിലവിൽ മോൻസ്​ ജോസഫി​​െൻറ കടുത്തുരുത്തിയും സി.എഫ്‌. തോമസ്‌ ഒപ്പം ചേർന്നതോടെ ചങ്ങനാശ്ശേരിയുമാണ്​ ജോസഫ്‌ പക്ഷത്തിനുള്ളത്‌. സമീപ ജില്ലകളിലെ കേരള കോൺഗ്രസ്​ സീറ്റുകളിലും സമാനസാഹചര്യമാണ്​​.

എന്നാല്‍, ചർച്ചയുടെ വാതിലുകൾ അടച്ചിട്ടി​െല്ലന്ന്​​ ഉമ്മൻ ചാണ്ടി അടക്കം നേതാക്കൾ വ്യക്തമാക്കിയ സാഹചര്യത്തിൽ കരുതലോടെയാണ് പ്രധാനനേതാക്കളുടെ പ്രതികരണം. 

കോട്ടയം ജില്ലയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറക്കുറെ തുല്യ സീറ്റുകളിലാണ്​ കോൺഗ്രസും കേരള കോൺഗ്രസും മത്സരിച്ചത്​. 328 സീറ്റിലാണ്‌ കേരള കോണ്‍ഗ്രസ്‌ (എം) മത്സരിച്ചത്‌. ജോസ്​ വിഭാഗത്തെ ​അപേക്ഷിച്ച്​ കോട്ടയത്ത്​ ജോസഫ്​ വിഭാഗത്തിന്​ സ്വാധീനം കുറവായതിനാൽ ഇതിൽ നല്ലൊരു ശതമാനം സ്വന്തം അക്കൗണ്ടിലെത്തുമെന്നാണ്​ താ​െഴത്തട്ടിലെ കോൺഗ്രസ്​ നേതാക്കളുടെ കണക്കുകൂട്ടൽ. 

കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസി​​െൻറ മേധാവിത്വം അവസാനിപ്പിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ്​ വർഷങ്ങളായി ​െവച്ചുപുലർത്തിയിരുന്നെങ്കിലും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കെ.എം. മാണി ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങള്‍  നടന്നിരു​െന്നങ്കിലും തടയിടാന്‍ അദ്ദേഹത്തിനായിരുന്നു. 

മുന്നണിയിൽനിന്ന്​ മാറിനിന്നപ്പോഴും യു.ഡി.എഫി​​െൻറ അദൃശ്യവലയത്തെ ഒപ്പംനിർത്താൻ  മാണിക്ക്​ കഴിഞ്ഞു. കെ.എം. മാണി  മറഞ്ഞതോടെ, ആദ്യ അവസരംതന്നെ കോൺഗ്രസ്​​ പ്രയോജനപ്പെടുത്തി. ജോസ്​ വിഭാഗം ഇടതിലേക്ക്​ ചേക്കേറിയാൽ അണികളിൽ ഭൂരിഭാഗവും മുഖംതിരിക്കുമെന്നും കോൺഗ്രസ്​ നേതാക്കൾ പറയുന്നു. 
അതിനിടെ, പുറത്താക്കൽ ജോസ്​ വിഭാഗവും കോൺഗ്രസും ചേർന്നുഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണമാറ്റങ്ങൾക്ക്​ ഇടയാക്കിയേക്കാമെന്ന ആശങ്കയുണ്ട്​. സി.പി.എമ്മി​െനാപ്പം ചേർന്നാൽ നല്ലൊരു ശതമാനം സ്ഥാപനങ്ങളിൽ ജോസ്​ വിഭാഗത്തിന്​ അധികാരത്തിലെത്താം.

എന്നാൽ, തൽക്കാലം അവിശ്വാസമില്ലെന്ന സൂചനയാണ്​ ജോസ്​ െക. മാണി നൽകുന്നത്​. കോൺഗ്രസും സമാന നിലപാടിലാണ്​. എന്നാൽ, അവിശ്വാസം വന്നില്ലെങ്കിലും ഭരണം സുഗമമാകാൻ സാധ്യതയില്ല.

Loading...
COMMENTS