You are here

യുവതിയും കുട്ടിയും കുളത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവ് അറസ്​റ്റില്‍

09:31 AM
01/07/2020
ചന്ദ്രബാബു, മരിച്ച രഞ്ജി, മകന്‍ ശ്രീനന്ദ്

ഏറ്റുമാനൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവതിയും നാല് വയസ്സുള്ള കുട്ടിയും കുളത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്​റ്റില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്രബാബുവിനെയാണ്​ (40) കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.  

ജൂണ്‍ 10നാണ് വീടിനടുത്ത കളരിക്കല്‍ കുളത്തില്‍ രഞ്ജി (36), നാല് വയസ്സുള്ള മകന്‍ ശ്രീനന്ദ് എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തുംമുമ്പുതന്നെ ഇവരെ കാണാതായതായി ചന്ദ്രബാബു ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഒമ്പതിന് രാത്രിയിൽ ഒന്നിച്ചുറങ്ങാന്‍ കിടന്ന ഭാര്യയെയും കുട്ടിയെയും രാവിലെ കാണാതായി എന്നായിരുന്നു പരാതി. ചന്ദ്രബാബുവും രഞ്ജിയും തമ്മിലെ വഴക്കിനെത്തുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യചെയ്തു എന്നായിരുന്നു പൊലീസി​​െൻറ പ്രാഥമിക നിഗമനം.

മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചന്ദ്രബാബുവിനെ ഏറ്റുമാനൂര്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസി​​െൻറ അനാസ്ഥ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പ്രചരിച്ചു.

ആത്മഹത്യക്ക്​ പ്രേരിപ്പിക്കുംവിധമുള്ള ഭര്‍തൃപീഡനമാണ് ചന്ദ്രബാബുവില്‍ ആരോപിക്കപ്പെട്ടത്. ഭര്‍ത്താവി​​െൻറ മാതാപിതാക്കളോടൊപ്പം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. അതേസമയം, ഒമ്പതിന് രാത്രി 11 മുതല്‍ യുവതിയെയും കുട്ടിയെയും കാണാതായതായും സൂചനകള്‍ ലഭിച്ചിരുന്നു.

നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതി​​െൻറ അടിസ്ഥാനത്തിലാണ് അഗ്നിശമനസേനയുടെ സ്കൂബാ ടീം എത്തി കുളത്തില്‍ പരിശോധന നടത്തിയത്. 10ന് പകല്‍ ഒന്നരയോടെയാണ് കുളത്തില്‍നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളങ്ങര ശശീന്ദ്രമംഗലത്ത് പി.ജി. രാജ​​െൻറ മകള്‍ രഞ്ജി അയല്‍വാസിയായ ചന്ദ്രബാബുവിനെ 11 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ശ്രീനന്ദിനെക്കൂടാതെ ശ്രീഹരി (10) എന്നൊരു മകനുമുണ്ട്.

Loading...
COMMENTS