Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right20കാരിയുമായി...

20കാരിയുമായി ഒളിച്ചോടിയ പാസ്​റ്റർ പിടിയിൽ

text_fields
bookmark_border
കറുകച്ചാൽ: ഇരുപതുകാരിയുമായി ഒളിച്ചോടിയ പാസ്​റ്ററെ കറുകച്ചാൽ പൊലീസ് പിടികൂടി. ചാമംപതാൽ മാപ്പിളക്കുന്നേൽ എം.സി. ലൂക്കോസിനെയാണ്​ (58) പൊൻകുന്നത്തുനിന്ന്​ പിടികൂടിയത്. കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി പാസ്​റ്റർ നാടുവിട്ടത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പറയുന്നത്​: ആറുമാസം മുമ്പ്​ പാസ്​റ്റർ യുവതിയുടെ വീട്ടിൽ പ്രാർഥനക്ക്​ എത്തി. ഇരുവരും പരിചയത്തിലാകുകയും ഫോണിൽ ബന്ധപ്പെടുന്നത് പതിവാകുകയുമായിരുന്നു. ഇത്​ പ്രണയത്തിലേക്ക്​ വഴിമാറി. യുവതിക്ക്​ വിവാഹാലോചനകൾ വന്നതോടെ പാസ്​റ്ററോട് നാടുവിടാമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 27ന് മുണ്ടക്കയത്തെത്തിയ പാസ്​റ്റർ ഇരുവരുടെയും മൊബൈൽ ഫോൺ വിറ്റശേഷം യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നു. കമ്പത്ത്​ എത്തിയശേഷം പാസ്​റ്ററുടെ ബൈക്കും വിറ്റു. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് കഴിഞ്ഞത്. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാസ്​റ്ററുമായി അടുപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ചിത്രം: KTG Lukose ലൂക്കോസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story