Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ വിഭാഗത്തി​ന്​...

ജോസ്​ വിഭാഗത്തി​ന്​ ഹൃദ്യസ്വീകരണം; സിറ്റിങ്​ സീറ്റുകളിൽ മാറ്റമില്ല km 4 leed

text_fields
bookmark_border
. ജില്ല പഞ്ചായത്ത്​ സീറ്റ്​ ചർച്ച പിന്നീട്​ . ജോസ്​ വിഭാഗം പ​െങ്കടുത്ത ആദ്യ എൽ.ഡി.എഫ്​ ജില്ല കമ്മിറ്റിയോഗം കോട്ടയം: എൽ.ഡി.എഫി​ൻെറ ഭാഗമായശേഷമുള്ള ആദ്യമുന്നണിയോഗത്തിൽ കേരള കോണ്‍ഗ്രസ് എം ജോസ്​ വിഭാഗത്തിന്​​ ഹൃദ്യസ്വീകരണം. ജോസ്പക്ഷത്തെ പ്രത്യേകമായി സി.പി.എം നേതാക്കൾ സ്വാഗതം ചെയ്​തു. നിലപാട്​ മയപ്പെടുത്തിയ സി.പി.ഐ നേതാക്കളും കൂട്ടായ​ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകണമെന്നും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും വ്യക്തമാക്കി. യോഗത്തിൽ ജില്ല പഞ്ചായത്തിലെ സീറ്റ്​ വിഭജനമടക്കം ചർച്ചയാകുമെന്ന്​ സൂചനകളുണ്ടായിരുന്നെങ്കിലും ജില്ലതല ചർച്ചകൾ പിന്നീടെന്ന്​ സി.പി.എം നിലപാടെടുത്തു. ഇതോടെ വിശദചർച്ച പിന്നീടെന്ന തീരുമാനത്തിലേക്ക്​ യോഗമെത്തി. അതേസമയം, കഴിഞ്ഞതവണ വിജയിച്ച സീറ്റുകളിൽ അതേപാര്‍ട്ടികള്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്ന സൂചന സി.പി.എം നൽകി. ഇതിനെ മറ്റ്​ കക്ഷികളും സ്വാഗതം ചെയ്​തു. ഒപ്പം കേരള കോണ്‍ഗ്രസി​ൻെറ വരവോടെ എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന പരോക്ഷ സൂചനയും സി.പി.എം നേതാക്കള്‍ നല്‍കി. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എല്‍.ഡി.എഫിനെ എതിരിട്ട സീറ്റുകളില്‍ ചില തര്‍ക്കങ്ങളുണ്ടാകാം. ഇത്തരം തര്‍ക്കങ്ങള്‍ അതതു പാര്‍ട്ടികള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം. പഞ്ചായത്ത് തലത്തിലെ സീറ്റ് വിഭജനം പഞ്ചായത്തുതലത്തിലും ബ്ലോക്കിലേതു ബ്ലോക്ക് തലത്തിലും ജില്ലയിലേത്​ ജില്ല തലത്തിലും മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ല പഞ്ചായത്തു സീറ്റ് വിഭജനം മറ്റ്​ ചർച്ചകൾ പൂർത്തിയായശേഷം നടക്കും. ഇതിനുമുമ്പ്​ ഉഭയകക്ഷി ചര്‍ച്ചകളും നടക്കും. ശനിയാഴ്​ച മുതല്‍ മണ്ഡലം തല എൽ.ഡി.എഫ്​ കമ്മിറ്റികൾ ആരംഭിക്കും. ഇതിൽ പഞ്ചായത്ത​്​തല സീറ്റ്​ വിഭജനം നടക്കും. കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിവരുന്നതിലെ അസ്വസ്ഥത മുന്നണി നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷിചർച്ചകളിലേക്ക്​ നീങ്ങുന്നതെന്നാണ്​ സൂചന. എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഫ. എം.ടി. ജോസഫ് അധ്യക്ഷതവഹിച്ചു. ജോസ് കെ.മാണി വിഭാഗത്തില്‍നിന്ന്​ സ്​റ്റീഫന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, ജില്ല പ്രസിഡൻറ്​സണ്ണി തെക്കേടം എന്നിവരാണ്​ പ​ങ്കെടുത്തത്​. കോട്ടയത്തോട്​ അവഗണന; തിരുവഞ്ചൂർ ഇന്ന്​ ഉപവസിക്കും കോട്ടയം: നിയോജകമണ്ഡലത്തോട്​ സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്​ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ശനിയാഴ്​ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്​ നേതാക്കളും ജനപ്രതിനിധികളും തിരുനക്കര മൈതാനത്ത് 24 മണിക്കൂര്‍ ഉപവാസസമരം നടത്തും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ദിനമായ ഞായറാഴ്ച രാവിലെ 10ന് ഉമ്മന്‍ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലരവര്‍ഷമായി കോട്ടയത്തെ വികസനപദ്ധതികളെല്ലാം സര്‍ക്കാര്‍ ചുവന്ന കൊടികാട്ടി നിര്‍ത്തിയിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിയമസഭയിലും പുറത്തും പലവട്ടം ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നത്. കോട്ടയത്തെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്ത സാഹചര്യത്തിൽ എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ നല്‍കി മാസങ്ങളായിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടസ്സം സൃഷ്​ടിക്കുകയാണ് സർക്കാർ. കോട്ടയത്ത് സ്‌കൈവാക്ക് നിര്‍മാണത്തിന് പദ്ധതി ഒരുക്കിയപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വന്നവരുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തൃശൂരിലും കൊല്ലത്ത് ചിന്നക്കടയിലും സമാനരീതിയിൽ സ്‌കൈവാക് നിര്‍മാണം നടത്തുന്നത്. എന്നിട്ടും കോട്ടയത്തെ നിര്‍മാണം മുടക്കുന്നതിൽ രാഷ്​ട്രീയലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റ​െപ്പടുത്തി. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്, കെ.പി.സി.സി സെക്രട്ടറി ഡോ.പി.ആര്‍. സോന എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story