Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിഗിരിയിൽ ജലനിരപ്പ്...

ശബരിഗിരിയിൽ ജലനിരപ്പ് 69 ശതമാനമായി

text_fields
bookmark_border
ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ ജലനിരപ്പ്​ ഉയരുന്നു. സംഭരണിയിൽ രണ്ടു ദിവസത്തിനിടെ കാര്യമായ രീതിയിൽ വെള്ളം ഉയർന്നു. പദ്ധതിയുടെ വൃഷ്​ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടർന്ന് നീരൊഴുക്ക്​ ഓരോ മണിക്കൂറിലും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ മഴ ശക്തമായി തുടർന്നാൽ വളരെ പെ​െട്ടന്ന് തന്നെ പൂർണ സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് എത്തിയേക്കാം. ഞായറാഴ്​ച ജലനിരപ്പ് 69 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 71 ശതമാനമായിരുന്നു . അതേസമയം 2018ലെ മഹാപ്രളയ സമയത്ത് 78 ശതമാനം വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. ഞായറാഴ്​ച കൊച്ചുപമ്പയിൽ 47 മില്ലിമീറ്ററും കക്കിയിൽ 42 മില്ലിമീറ്ററും മഴ ലഭിച്ചു. 2018ലെ കാലവർഷത്തിൽ 2528 മില്ലിമീറ്ററും 2019 ൽ 830 മില്ലിമീറ്റർ മഴയും ലഭിച്ചു. പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.46 മീറ്റർ ശേഷിയുള്ള കക്കി- ആനത്തോട് അണക്കെട്ടിൽ 972.19 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള കൊച്ചു പമ്പ അണക്കെട്ടിൽ 973.40 മീറ്ററുമാണ് ജലനിരപ്പ്. 192.63 മീറ്റർ ശേഷിയുള്ള മൂഴിയാർ അണക്കെട്ടിൽ 188.5 മീറ്റർ ജലനിരപ്പുണ്ട്. മൂഴിയാർ അണക്കെട്ടിൽ രണ്ടാം നമ്പർ ഷട്ടർ അഞ്ച്​ സെ​ൻറീ മീറ്ററും മണിയാർ അണക്കെട്ടി​ൻെറ അഞ്ചു ഷട്ടറുകളും 10 സെ​ൻറീ മീറ്റർ വീതം ശനിയാഴ്ച രാത്രി മുതൽ ഉയർത്തിയിരിക്കുകയാണ്. ptl__water level kakky dam ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി അണക്കെട്ടിലെ ജലനിരപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story