Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്തർ സംസ്​ഥാന...

അന്തർ സംസ്​ഥാന തൊ​ഴിലാളികളെ കാത്ത്​ കേരളം; മടങ്ങിയെത്തിയത്​ ​5,551 പേർ

text_fields
bookmark_border
നാട്ടിലേക്ക്​ പോയത്​ 3,00,007 തൊഴിലാളികൾ കോട്ടയം: ലോക്​ഡൗൺ ഇളവുകളെതുടർന്ന്​ നിർമാണ, ഉൽപാദനമേഖലകൾ വീണ്ടും സജീവമായതോടെ അന്തർസംസ്​ഥാന തൊ​ഴിലാളികളെ കാത്ത്​ കേരളം. തൊഴിലാളികൾ തിരിച്ചെത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്കി​ൻെറയത്ര വേഗമില്ല. തൊഴിൽവകുപ്പി​ൻെറ കണക്കനുസരിച്ച്​ ബുധനാഴ്​ചവരെ സംസ്​ഥാനത്തേക്ക്​ എത്തിയത്​ 5,551 തൊഴിലാളികളാണ്​. ഇതിൽ ഏറ്റവും കൂടുതൽ​ കണ്ണൂരിലാണ്​ ​​-2373 പേർ​. കോവിഡിനെതുടർന്ന്​ 3,00,007 തൊഴിലാളികളാണ്​ സംസ്​ഥാനത്തുനിന്ന്​ പ്രത്യേക ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക്​ മടങ്ങിയത്​. അസം, ഒഡിഷ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ, ഛത്തീ​സ്ഗഢ്​ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു കൂടുതൽ. ഇതിൽ വലിയൊരുശതമാനവും തിരിച്ചെത്താൻ തയാറാണെന്ന്​ കരാറുകാർ പറയുന്നു. എന്നാൽ, ട്രെയിൻ സർവിസുകൾ ഇല്ലാത്തതാണ്​ പ്രശ്​നം. തൊഴിലാളിക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും കരാറുകാർ മുൻകൈയെടുത്ത്​ വിമാനമാർഗം ഇവരെ എത്തിക്കുന്നുണ്ട്​. കമ്പനികൾ തന്നെ​ ഇവർക്ക്​ ക്വാറൻറീൻ സൗകര്യമൊരുക്കുന്നു​ണ്ടെന്നും​ തൊഴിൽവകുപ്പ്​ വ്യക്​തമാക്കുന്നു. ഇതിനുപുറമേ, ചെറിയൊരുശതമാനം തൊഴിലാളികൾ സ്വന്തം നിലയിൽ വിമാനത്തിലെത്തുന്നുണ്ട്​. ഇങ്ങനെ എത്തുന്നവരെ കരാറുകൾ വിമാനത്താവളങ്ങളിൽനിന്ന്​ വാഹനങ്ങളിൽ താമസസ്ഥ​ലത്ത്​ എത്തിക്കും. ക​രാ​റു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​ം കൂട്ടമായി വാഹനങ്ങളിലും എത്തുന്നുണ്ട്​. തോട്ടം മേഖലകളിലേക്ക്​ അതിർത്തി കടന്ന്​ ​തൊഴിലാളികൾ എത്തുന്നുണ്ടെങ്കിലും ഇവരു​െട വിവരങ്ങൾ തൊഴിൽവകുപ്പിന്​ ലഭ്യമാകുന്നില്ല. അന്തർ സംസ്​ഥാനതൊഴിലാളികളെ കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്​തശേഷമേ ​കൊണ്ടുവരാവൂവെന്നാണ്​ സർക്കാർ നിർദേശം. ഇവർക്ക്​ ക്വാറൻറീനും നിർബന്ധമാണ്​. ഇങ്ങനെ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ ക്വാറൻറീനിൽ കഴിയാൻ സൗകര്യമുണ്ടൊയെന്ന്​ ​ തൊഴിൽവകുപ്പ്​ പരിശോധിക്കും. തുടർന്നാണ്​ യാത്രാനുമതി നൽകുന്നത്​. ഇത്തരത്തിൽ കോവിഡ് ജാഗ്രത സൈറ്റില്‍ രജിസ്​റ്റർ ചെയ്​തവരുടെ കണക്കാണ്​ തൊഴിൽവകുപ്പിനുള്ളത്​. എന്നാൽ, രജിസ്​​ട്രേഷനില്ലാതെ വിമാനത്തിലും ചരക്ക് ലോറികളിലും വിവിധ വാഹനങ്ങളിലും തൊഴിലാളികൾ എത്തുന്നതിനാൽ ഇവരുടെ വിശദാംശങ്ങള്‍ ആരോഗ്യപ്രവര്‍ത്തക​ർക്കോ തൊഴിൽവകുപ്പിനോ ലഭ്യമല്ല. ഇവർ ക്വാറൻറീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതായും ജോലി ചെയ്യുന്നതായും ആക്ഷേപമുണ്ട്​. വിവിധ ജില്ലകളി​േലക്ക്​ എത്തിയ തൊഴിലാളികളുടെ എണ്ണം തിരുവനന്തപുരം-268 ​െകാല്ലം- 271 പത്തനംതിട്ട-102 ആലപ്പുഴ-18 കോട്ടയം-76 ഇടുക്കി-96 ഏറണാകുളം-470 തൃശൂർ-110 പാലക്കാട്​-355 മലപ്പുറം-285 കോഴിക്കോട്​-260 വയനാട്​-27 കണ്ണൂർ-2373 കാസർഗോഡ്​-840 -- എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story