Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല: ഇതുവരെ വിറ്റത് ...

ശബരിമല: ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ

text_fields
bookmark_border
ശബരിമല: മണ്ഡല - മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയശേഷം ശബരിമലയിൽ ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ. തപാല്‍ മുഖേനയുള്ള വില്‍പന അടക്കമുള്ള കണക്കാണിത്. പത്ത് ടിന്നുള്ള അരവണ പായസത്തി​ൻെറ ബോക്സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. 80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. 98,477 പാക്കറ്റ് അപ്പമാണ് ഇതു വരെ വിറ്റുപോയത്. 35 രൂപയാണ് ഒരു പാക്കറ്റ് അപ്പത്തി​ൻെറ നിരക്ക്. മകരവിളക്ക് തീര്‍ഥാടന കാലത്തെ വില്‍പനയ്ക്കായി 60,000 ടിന്‍ അരവണയും, 8,000 പാക്കറ്റ് അപ്പവുമാണ് തയാറാക്കിയിരിക്കുന്നത്. ആകെ വിറ്റ അരവണ ടിന്നുകളില്‍ 37,239 എണ്ണം തപാല്‍ വഴി സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് വിറ്റത്. 450 രൂപ മുടക്കി ഭക്തര്‍ക്ക് പോസ്​റ്റ്​ ഓഫിസ് മുഖേന സ്വാമി പ്രസാദത്തിനായി ബുക്ക് ചെയ്യാം. അരവണ പ്രസാദം കൂടാതെ വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയ ശിഷ്​ടം നെയ്യ്​, അര്‍ച്ചന പ്രസാദം എന്നിവയും ഇതോടൊപ്പം സ്വാമി പ്രസാദം പാക്കറ്റില്‍ ലഭ്യമാകും.
Show Full Article
TAGS:
Next Story