Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഹാത്മാ ഗാന്ധി...

മഹാത്മാ ഗാന്ധി സർവകലാശാലയിൽ 24 അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഒഴിവുള്ള അസിസ്​റ്റൻറ്​ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി അസിസ്​റ്റൻറ്​ പ്രഫസർ -12, അസോസിയേറ്റ് പ്രഫസർ-അഞ്ച്, പ്രഫസർ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും: 2018ലെ യു.ജി.സി ചട്ടങ്ങൾ പ്രകാരം. നവംബർ 15 മുതൽ ഡിസംബർ 14 വരെ www.mgu.ac.in വെബ്സൈറ്റിലെ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിച്ചശേഷം രേഖകൾ സഹിതം അപേക്ഷയുടെ രണ്ട് പകർപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ -2 (ഭരണവിഭാഗം) മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം, പിൻ: 686560 വിലാസത്തിൽ ഡിസംബർ 24നകം നൽകണം. ഓൺലൈനായി രേഖകൾ അപ്​ലോഡ് ചെയ്യേണ്ടതില്ല. യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, കമ്യൂണിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതമാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല/സർക്കാർ/സ്വകാര്യ കോളജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ തൊഴിൽദാതാവിൽനിന്ന് നിരാക്ഷേപ പത്രം(എൻ.ഒ.സി) അപേക്ഷക്കൊപ്പം നൽകണം. കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽ/സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവർ മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്നുള്ള ഇക്വലൻസി സർട്ടിഫിക്കറ്റ് നൽകണം. അസിസ്​റ്റൻറ്​ പ്രഫസർക്ക് 2000 രൂപയും(എസ്.സി/എസ്.ടി 1000 രൂപ)അസോസിയേറ്റ് പ്രഫസർക്ക് 5000 രൂപയും (എസ്.സി/എസ്.ടി 2500 രൂപ) പ്രഫസർക്ക് 7500 രൂപയുമാണ്(എസ്.സി/എസ്.ടി 3750 രൂപ) രജിസ്ട്രേഷൻ ഫീസ്. വിശദവിവരവും വിജ്ഞാപനവും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പ്രാഥമിക വോട്ടർപട്ടിക ഏഴിന് പ്രസിദ്ധീകരിക്കും കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റിൽ സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിലെ ഒരംഗത്തി​ൻെറ ഒഴിവ് നികത്തുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടി ആരംഭിച്ചു. തെരഞ്ഞെടുപ്പിന്​ പ്രാഥമിക വോട്ടർ പട്ടിക നവംബർ ഏഴിന് ഓഫിസിലും സർവകലാശാല വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
Show Full Article
TAGS:
Next Story