Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോപുലർ ഫിനാൻസ്​...

പോപുലർ ഫിനാൻസ്​ തട്ടിപ്പ്​: 200 കേസിൽകൂടി അറസ്​റ്റ്​

text_fields
bookmark_border
പത്തനംതിട്ട: പോപുലർ ഫിനാൻസ്​ തട്ടിപ്പുകേസിൽ പ്രതികൾ ജാമ്യം നേടാൻ നീക്കം നടത്തുന്നതിനിടെ 200 കേസിൽകൂടി അറസ്​റ്റ്​ രേഖപ്പെടുത്താൻ പൊലീസ്​. ഈ കേസുകൾ ഓരോന്നിലും ജാമ്യം നേടിയെങ്കി​െല പ്രതികൾക്ക്​ പുറത്തിറങ്ങൽ സാധ്യമാകൂ. ആദ്യ അറസ്​റ്റ്​ രേഖപ്പെടുത്തി 60 ദിവസം തികഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന്​ വഴിയൊരുങ്ങിയിരുന്നു. പ്രതികളിൽ രണ്ടുപേർ ആഗസ്​റ്റ്​ 28നും രണ്ടുപേർ ആഗസ്​റ്റ്​ 29 നുമാണ് അറസ്​റ്റിലായത്. പോപുലർ ഉടമ തോമസ്​ ഡാനിയേൽ, ഭാര്യ പ്രഭ തോമസ്​, മക്കളായ ഡോ. റീനു മറിയം തോമസ്​, റേബ, ഡോ. റിയ ആൻ തോമസ് എന്നിവരാണ്​ പ്രതികൾ. പുതുതായി രജിസ്​റ്റർ ചെയ്യുന്ന കേസുകളിലും ഇവരെ അറസ്​റ്റുചെയ്യും. നിക്ഷേപത്തുക വ​െന്നത്തിയ എൽ.എൽ.പി കമ്പനികളുടെ നടത്തിപ്പിൽ അഞ്ചുപേർക്കും പങ്കാളിത്തമുള്ള സാഹചര്യത്തിലാണിത്​. പത്തനംതിട്ട ജില്ലയിലെ 23 സ്​റ്റേഷനിൽ നിക്ഷേപകരുടെ പരാതിയിൽ ആയിരത്തോളം കേസുകൾ പോപുലർ ഫിനാൻസിനെതിരെയുണ്ട്​. സാമ്പത്തിക തട്ടിപ്പ്​, വഞ്ചന എന്നിവക്കുപുറമെ ബഡ്​സ്​ ആക്​ട്, കേരള പ്രൊട്ടക്​ഷൻ ഓഫ്​ ഇൻററസ്​റ്റ്​ ഓഫ്​ ​െഡപ്പോസിറ്റേഴ്​സ്​ ആക്​ട്​ വകുപ്പുകളും ഓരോ കേസിലും ഉൾപ്പെടുത്തും. നിലവിൽ കോന്നി സ്​റ്റേഷനിലെ മൂന്നുകേസിലാണ്​ അറസ്​റ്റുണ്ടായത്​. ഇവിടെ രജിസ്​റ്റർ ചെയ്​ത 259 കേസിൽ 200 എണ്ണത്തിലാകും ഉടൻ അറസ്​റ്റുണ്ടാവുക. നിശ്ചിത ദിവസങ്ങളിൽ നിശ്ചിത കേസുകളിൽ അറസ്​റ്റ്​ രേഖപ്പെടുത്തുക എന്നതിനാണ്​ ആലോചന. നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേക കേ​െസടുക്കാനുള്ള ഹൈകോടതി ഉത്തരവ്​ പ്രകാരമാണ്​ നടപടി​. അറസ്​റ്റിലായി 60ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന്​ അർഹതയുണ്ട്​ എന്ന പ്രതികളുടെ വാദം​ അംഗീകരിച്ച കോടതി കീഴ്​കോടതിയെ സമീപിക്കാൻ നിർദേശിച്ചു. പത്തനംതിട്ട കോടതിയിലാണ്​ കേസ്​. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ അന്താരാഷ്​ട്ര ബന്ധങ്ങളടക്കമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം വൈകുന്നതെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി. സൈമൺ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story