Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേഗ 2 എ​.സി ബോട്ട്​...

വേഗ 2 എ​.സി ബോട്ട്​ ടൂറിസം സർവിസ്​ തുടങ്ങി

text_fields
bookmark_border
കോട്ടയം: വിനോദസഞ്ചാരികൾക്കായി വേഗ 2 എ.സി ബോട്ട്​ ആലപ്പുഴ-കുമരകം സർക്കുലർ സർവിസ്​ തുടങ്ങി. രാവിലെ മുതൽ വൈകീട്ടുവരെ ആലപ്പുഴയിൽനിന്ന്​ പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക്​ വഴി​ തിരിച്ച്​ ആലപ്പുഴയിൽ എത്തും. ടൂറിസം ട്രിപ്പിന്​ എ.സിക്ക്​ 600 രൂപയും നോൺ എ.സിക്ക്​ 400 രൂപയുമാണ്​ നിരക്ക്​. ബോട്ടിൽ കുടുംബശ്രീയുടെ ഭക്ഷണശാലയും ഉണ്ട്​. കോട്ടയം-ആലപ്പുഴ റൂട്ടിൽ യാത്രസർവിസും ടൂറിസം സർവിസും ലക്ഷ്യമിട്ടാണ്​ വേഗ ആരംഭിച്ചത്​. എന്നാൽ, യാത്രസർവിസ്​ തുടങ്ങിയിട്ടില്ല. യാത്രക്കാരുടെ എണ്ണം കൂടുന്നത്​ കോവിഡ്​ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നതിന്​ തടസ്സമാകുമെന്നതിനാലാണ്​ വൈകുന്നത്​. നിലവിലെ നിയന്ത്രണങ്ങൾ നീങ്ങിയശേഷമേ യാത്ര സർവിസ്​ തുടങ്ങൂ. 120 പേർക്ക്​ യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 സീറ്റ്​ എ.സിയും 80 സീറ്റ്​ നോൺ എ.സിയുമാണ്​. രാവിലെ 7.30ന്​ കോട്ടയത്തുനിന്ന്​ പുറപ്പെട്ട്​ 8.30ന്​ ആലപ്പുഴയിൽ എത്തും. തുടർന്ന്​ ടൂറിസം സർക്കുലർ സർവിസ്. വൈകീട്ട്​ 5.30ന്​ ആലപ്പുഴയിൽനിന്ന്​ പുറപ്പെട്ട്​ 6.30ന്​ കോട്ടയത്തെത്തുംവിധമാണ്​ സർവിസ്​ ക്രമീകരിച്ചിരുന്നത്​. മണിക്കൂറിൽ 25 കി.മീ. ആണ്​ ബോട്ടി​ൻെറ വേഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story