Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൈക്കൂലിക്കേസ്: വനിത...

കൈക്കൂലിക്കേസ്: വനിത ഉദ്യോഗസ്ഥരില്‍നിന്ന്​ 18,500 രൂപ പിടിച്ചെടുത്തു

text_fields
bookmark_border
ചങ്ങനാശ്ശേരി: നഗരസഭയിലെ റവന്യൂ വകുപ്പില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടിയിലായ വനിത ഉദ്യോഗസ്ഥയില്‍നിന്ന്​ കണക്കിൽപെടാത്ത പണം കണ്ടെടുത്തു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ശാന്തിയുടെ ബാഗില്‍നിന്നാണ്​​ കൈക്കൂലി തുകയായ 5000 രൂപ കൂടാതെ കടലാസില്‍ പൊതിഞ്ഞ നിലയില്‍ 10,000 രൂപയും മറ്റൊരു പൊതിയിലായി സൂക്ഷിച്ച 3500 രൂപയും പിടിച്ചെടുത്തത്​. ഈ തുക ശാന്തി ഓഫിസിലെ കാഷ് ഡിക്ലറേഷന്‍ ബുക്കില്‍ ചേര്‍ത്തിട്ടില്ലെന്നും 800 രൂപ മാത്രമാണ് ഡിക്ലറേഷനിലുള്ളതെന്നും വിജിലന്‍സ് ഡിവൈ.എസ്​.പി വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഓഫിസിലെ പ്യൂണ്‍ സുരേഷിനെതിരെ കേസ് എടുക്കുമെന്നാണ്​ സൂചന. ഇയാളുടെ ഡിക്ലറേഷന്‍ ബുക്കില്‍ കൈയിലുള്ള പണ​െത്തക്കാളും കൂടുതല്‍ തുക എഴുതിച്ചേര്‍ത്തിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട്​ നാലിനാണ് റവന്യൂ ഓഫിസര്‍ കോഴിക്കോട്​ വെസ്​റ്റ്​ഹിൽ സ്വദേശിനി പി.ടി. സുശീല, റവന്യൂ ഇന്‍സ്‌പെക്ടര്‍ ചെങ്ങന്നൂർ പാണ്ടനാട്​ പുതുശ്ശേരി വീട്ടിൽ ശാന്തി എന്നിവരെ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതി 14 ദിവസത്തേക്ക്​ റിമാന്‍ഡ് ചെയ്തു. പ്രവാസി മലയാളിയുടെ പുതിയ വീടിന് മുനിസിപ്പല്‍ നമ്പര്‍ ലഭിക്കാനും നികുതി കുറച്ചുകൊടുക്കാനുമാണ്​ കൈക്കൂലി ആവശ്യപ്പെട്ടത്. ചിത്രം: KTG Vijilance കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസി​ൻെറ പിടിയിലായ വനിത ഉദ്യോഗസ്ഥർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story