Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ വില 150 ലേക്ക്​

റബർ വില 150 ലേക്ക്​

text_fields
bookmark_border
കോ​​ട്ട​​യം: ഇടവേളക്കുശേഷം 145 കടന്ന്​ റ​​ബ​​ർവില. മഴ നിലക്കാത്തതിനാൽ ടാപ്പിങ്​ കു​​റ​​ഞ്ഞ​​തും ചൈ​​ന​​ വൻതോതിൽ വാങ്ങിത്തുടങ്ങിയതുമാണ്​ റബർ മേഖലക്ക്​ ഉണർവായത്​.​ പ്രതികൂല കാലാവസ്​ഥമൂലം താ​യ്​ലൻഡ്​​, ഇ​​ന്തോ​​നേ​​ഷ്യ, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ റബർ ഉ​​ൽപാദനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്​. നേ​​പ്പാ​​ൾ, ബ​​ർ​​മ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ടാ​​പ്പിങ്​ തൊ​​ഴി​​ലാ​​ളി​​ക​​ൾ കോ​​വി​​ഡി​​നു​​ശേ​​ഷം ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​ത്താ​ത്ത​തും ഇവരെ ബാധിച്ചിട്ടുണ്ട്​. ഇത്​ അ​​ന്താ​​രാ​​ഷ്​ട്ര​​ വി​​പണിയിലേക്കുള്ള റബർ വരവിനെ ബാധിച്ചതോടെ വി​​ല​​യും കു​​ത്ത​​നെ ഉ​​യ​​രു​​ക​​യാ​​ണ്. ടയർ ഉൽപാദനം വർധിച്ചതോടെ വില ഉയർന്നിട്ടും വൻതോതിൽ ചൈന അന്താരാഷ്​ട്രവിപണിയിൽനിന്ന്​ റബർ വാങ്ങുന്നത്​ തുടരുകയാണ്​. ഇതുമൂലം ​ ഇനിയും വിലവർധിക്കുമെന്നാണ്​​ വ്യാപാരികളുടെ കണക്കുകൂട്ടൽ. ആർ.എസ്​.എസ്​ നാലിന്​ വ്യാഴാഴ്​ച കിലോക്ക്​ 146 രൂപയായിരുന്നു കോട്ടയത്തെ റബർബോർഡ്​ വില. ആർ.എസ്​.എസ്​ അഞ്ചിന്​ 142 രൂപയായിരുന്നു വില. അടുത്തദിവസങ്ങളിൽ ഇത്​ 150ലേക്ക്​ എത്തുമെന്നാണ്​ റബർബോർഡ്​ അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, അന്താരാഷ്​ട്രവിലക്കനുസരിച്ച്​ ആഭ്യന്തരവിപണിയിൽ വില ഉയർന്നിട്ടില്ല. അന്താരാഷ്​ട്ര വില ഉയർന്നതോടെ ടയർകമ്പനികൾ കൂടുതലായി ആഭ്യന്തരവിപണിയിൽനിന്ന്​ റബർ വാങ്ങാൻ ആരംഭിച്ചതാണ്​ വില ഉയരാനുള്ള പ്രധാനകാരണം. അതേസമയം, വില ഉയർന്നതോടെ റബർ വില സ്​ഥിരതാപദ്ധതിയിൽ നിന്നുള്ള വിഹിതവും കുറഞ്ഞു. 150 രൂപയും റബർ ബോർഡ്​വിലയും തമ്മിലുള്ള വ്യത്യാസമാണ്​ സർക്കാർ കർഷകർക്ക്​ നൽകുന്നത്​. 146ൽ എത്തിയതോടെ നാലുരൂപമാത്രമാകും കർഷകർക്ക്​ ഒരു കിലോക്ക്​ ലഭിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story