Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ജലനിരപ്പ് 129അടി; വൈഗയിൽ 56.07

text_fields
bookmark_border
കുമളി: ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് വൃഷ്​ടിപ്രദേശത്തുനിന്ന്​ സെക്കൻഡിൽ 1312 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1300 ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്. പെരിയാർ വനമേഖലയിൽ 29 ഉം തേക്കടിയിൽ 17.4ഉം മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാറിൽനിന്ന്​ ജലം ഒഴുകി എത്തുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 56.07 അടി ജലമാണുള്ളത്. 72 അടിയാണ് വൈഗയുടെ സംഭരണ ശേഷി. വൈഗയിലേക്ക് വൃഷ്​ടിപ്രദേശത്തുനിന്ന്​ 954 ഘന അടി ജലം ഒഴുകി എത്തുമ്പോൾ മധുരയിലേക്ക് 1119 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. കേരളത്തിനൊപ്പം തമിഴ്നാട് അതിർത്തി ജില്ലയിലും മഴ ശക്തമാണ്. അതിർത്തി പ്രദേശമായ, കമ്പം, ഉത്തമ പാളയം ഉൾ​െപ്പടെ തേനി ജില്ലയിലെ മിക്ക സ്ഥലത്തും മഴ തുടരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story