Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ സി.പി.ഐക്ക്​...

ജില്ലയിൽ സി.പി.ഐക്ക്​ ഉശിരൻ നേട്ടം; ജയം 108 വാർഡുകളിൽ

text_fields
bookmark_border
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.ഐക്ക് മികച്ച വിജയം. നാല്​ ജില്ല പഞ്ചായത്ത് ഡിവിഷനും 19 ബ്ലോക്ക് പഞ്ചായത്ത് വാർഡും 85 ഗ്രാമപഞ്ചായത്ത് വാർഡുകളും സ്വന്തമാക്കിയ പാർട്ടി മൂന്ന്​ നഗരസഭ വാർഡുകളിലും വിജയിച്ചു. ജില്ല പഞ്ചായത്തിലെ അടിമാലി, മൂന്നാർ, പാമ്പാടുംപാറ, വണ്ടിപ്പെരിയാർ, ഉപ്പുതറ എന്നീ ഡിവിഷനുകളിലാണ് സി.പി.ഐ ഇത്തവണ മത്സരിച്ചത്. അടിമാലി ഒഴികെ നാലിടത്തും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ഡിവിഷനിൽ മാത്രമാണ്​ ജയിച്ചത്​. പാമ്പാടുംപാറയിൽനിന്ന് ജയിച്ച ജിജി കെ.ഫിലിപ്പിനാണ് കൂടിയ ഭൂരിപക്ഷം- 3567 വോട്ട്. ജില്ല പഞ്ചായത്തിലേക്ക്​ സി.പി.ഐ അഞ്ചു സീറ്റിൽ മത്സരിച്ചതിൽ നാലിലും വിജയിച്ചപ്പോൾ സി.പി.എം ഏഴിടത്ത് മത്സരിച്ചതിൽ അഞ്ചിടത്താണ് ജയിച്ചത്. എട്ട്​ ബ്ലോക്ക് പഞ്ചായത്തിൽ 28 വാർഡിൽ മത്സരിച്ചതിൽ 19 ഇടത്ത് വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 183 വാർഡിൽ മത്സരിച്ചപ്പോൾ 85 ഇടത്തും ജയിച്ചു. തൊടുപുഴ നഗരസഭയിൽ രണ്ട്​ സീറ്റാണ്​ സി.പി.ഐക്ക്​ ലഭിച്ചത്​. നാല്​ വാർഡിലായിരുന്നു മത്സരം. കട്ടപ്പന നഗരസഭയിൽ ഒരു സീറ്റും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ ലഭിച്ചതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. മുന്നണി സംവിധാനത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് മികച്ച വിജയത്തിന്​ കാരണമായത്​. പാർട്ടി വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ തൃശൂർ, കൊല്ലം ജില്ലകളാണ് മുന്നിൽ. അവിടെ ആകെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡുകളുടെയും എണ്ണവും ഇടുക്കിയെ അപേക്ഷിച്ച് കൂടുതലാണ്. എന്നാൽ, ഇടുക്കിയുടെ പശ്ചാത്തലത്തിൽ മികച്ച പ്രകടനമായിരുന്നു സി.പി.ഐയുടേത്​. ജില്ലയുമായി ബന്ധപ്പെട്ട പരിസ്ഥിതി, മൂന്നാർ വിഷയങ്ങളിൽ സി.പി.എം- സി.പി.ഐ തർക്കം പതിവാണെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചിട്ടി​ല്ല. ജയിച്ച തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷപദവി സംബന്ധിച്ച്​ എൽ.ഡി.എഫിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം വീതംവെക്കണമെന്ന നിലപാട്​ സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്​. രണ്ടുവർഷമെങ്കിലും അധ്യക്ഷപദവി സി.പി.ഐക്ക് ലഭിച്ചേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story