Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകണക്കിൽ കൃത്രിമം:...

കണക്കിൽ കൃത്രിമം: സഹകരണവകുപ്പ്​ മുൻ ജീവനക്കാരന്​ 10വർഷം കഠിനതടവ്​

text_fields
bookmark_border
കോട്ടയം: കണക്കുകളിൽ കൃത്രിമംകാട്ടി പണം തട്ടിയ കേസിൽ കോട്ടയം ജില്ല കോഓപറേറ്റിവ് ബാങ്ക് സ്പെഷൽ സെയിൽസ് ഓഫിസറായിരുന്ന അയ്​മനം സ്വദേ​ശിക്ക് 10വർഷം തടവ്​. അയ്മനം പാണ്ഡവംകര ദർശനയിൽ പി.ആർ. ഷാജിയെയാണ്​ (71) വിജിലൻസ് കോടതി ശിക്ഷിച്ചത്​. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.ജി. സനൽകുമാറാണ്​ രണ്ടുവകുപ്പുകളിലായി 10 വർഷം, 6 മാസം എന്നിങ്ങനെ കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചത്. വിവിധ വകുപ്പ് പ്രകാരമുള്ള ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ഷാജി സ്പെഷൽ സെയിൽസ് ഓഫിസറായിരുന്നു. 1997 ഡിസംബർ മുതൽ 2001 ഓഗസ്​റ്റ്​ വരെ കാലയളവിൽ ലോൺ കുടിശ്ശിക വരുത്തിയ ആളുകളിൽനിന്നും പിരിച്ചെടുത്ത പണം ജില്ല കോഓപറേറ്റിവ് ബാങ്കിൽ അടക്കാതെ കണക്കുകളിൽ കൃത്രിമം കാണിച്ച് 79,000 രൂപ കവർന്നുവെന്നായിരുന്നു കേസ്​. വിജിലൻസാണ്​ തട്ടിപ്പ്​ കണ്ടെത്തി ​േകസ്​ രജിസ്​റ്റർ ചെയ്​തത്​. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ.പിള്ള ഹാജരായി. വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി പി.വി. വർഗീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്തത്​. ഇൻസ്പെക്ടർ ബേബി എബ്രഹാമായിരുന്നു അന്വേഷണം. ഡി.വൈ.എസ്.പി പി. കൃഷ്ണകുമാറായിരുന്നു കുറ്റപത്രം സമർപ്പിച്ചത്​. വൈദ്യുതി മുടങ്ങും അതിരമ്പുഴ: അതിരമ്പുഴ ഇലക്​ട്രിക്കൽ സെക്​ഷ​ൻെറ പരിധിയിലെ മുടിയൂർക്കര, വെസ്ക്കോ, ഐ.സി.എച്ച്​, അമ്മൻചേരി, അമലഗിരി, ബി.കെ. കോളജ്, കളമ്പുകാട്ടുമല, ഓട്ടക്കാഞ്ഞിരം, എം.ജി. യൂനിവേഴ്സിറ്റി ഏന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഏട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story