Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുവല്ലയിൽ എഫ്​.ഐ.ആർ...

തിരുവല്ലയിൽ എഫ്​.ഐ.ആർ തിരുത്തിച്ചു -വി. മുരളീധരൻ

text_fields
bookmark_border
കോട്ടയം: പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്ക് തീർക്കാൻ വരരുതെന്ന്​ സി.പി.എമ്മിനോട്​ കേന്ദ്ര മന്ത്രി വി. മുരളീധരൻ. തിരുവല്ലയിലെ സമാധാന അന്തരീക്ഷം തകർക്കരുത്​. അവിടെ സി.പി.എം -ആർ.എസ്.എസ് സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ ഭീഷണിപ്പെടുത്തി സന്ദീപി​േൻറത്​ രാഷ്​ട്രീയ കൊലപാതകം ആക്കാനാണ് ശ്രമമെന്നും പൊലീസിനെക്കൊണ്ട് എഫ്.ഐ.ആർ തിരുത്തിച്ചതായും മുരളീധരൻ പറഞ്ഞു. പാലാ ബിഷപ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക​ളിൽ ഒരാൾ നേരത്തേ യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്നു. വഴിവിട്ട പ്രവർത്തനങ്ങൾക്ക്​ അയാളെ ഒഴിവാക്കിയിട്ടുള്ളതുമാണ്​. പാർട്ടിക്കുള്ളിലെ പ്രശ്​നങ്ങളോ കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളോ കൊലപാതകത്തിന്​ പിറകിൽ ഉണ്ടോ എന്ന്​ അന്വേഷിക്കണം. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ കഞ്ചാവു മാഫിയകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാവണം. കെ റെയിൽ ഹരിത പദ്ധതിയാണെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്​. കള്ളൻ സത്യസന്ധനാണെന്നു പറയുന്നതിനു തുല്യമാണത്​. ഉപദേശികൾ എഴുതി കൊടുക്കുന്നതെല്ലാം വിളിച്ച് പറയരുത്. പാലാ ബിഷപ്പ്​ നാർകോട്ടിക്​ ജിഹാദിനെ കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട്​​ ആക്രമിച്ചു. ഇപ്പോൾ ​േകരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആ സമീപനങ്ങളുടെ പ്രത്യാഘാതങ്ങളാണ്​. ചില സമുദായങ്ങൾക്ക്​ പ്രത്യേക അധികാരമുണ്ടെന്നാണ്​ സി.പി.എം കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഷപ്​ ഹൗസിലെത്തിയാണ്​ അദ്ദേഹം മാർ ​ കല്ലറങ്ങാട്ടിനെ കണ്ടത്​. സൗഹൃദസന്ദർശനം മാത്രമായിരുന്നു എന്നും മുരളീധരൻ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story