Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതടസ്സം നീങ്ങി:...

തടസ്സം നീങ്ങി: ജില്ലയിൽ പ്രൈമറി പ്രധാനാധ്യാപക നിയമനത്തിന്​ കളമൊരുങ്ങി

text_fields
bookmark_border
കോട്ടയം: സർക്കാർ പ്രൈമറി സ്​കൂളുകളിലെ പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലി​ൻെറ ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ ജില്ലയിലെ സ്​കൂളുകളിൽ പ്രധാനാധ്യാപകരു​െട ഒഴിവുകൾ നികത്താനുള്ള തടസ്സം നീങ്ങി. കോടതി ഉത്തരവ്​ ലഭിക്കുന്നതോടെ നിയമനത്തിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന്​ വിദ്യാഭ്യാസ ​െഡപ്യൂട്ടി ഡയറക്​ടർ സുജയ അറിയിച്ചു. ഇത്​ പൂർത്തിയാകുന്നതോടെ നിലവിലുള്ള പി.എസ്​.സി റാങ്ക്​ ലിസ്​റ്റിൽനിന്ന്​ എൽ.പി, യു.പി സ്​കൂൾ അധ്യാപകരുടെ നിയമനവും നടക്കും. യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പ്രൈമറി അധ്യാപകർക്ക് പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ ടെസ്​റ്റ് ക്വാളിഫൈഡ് അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന്​​ പ്രധാനാധ്യാപക നിയമനം നിയമക്കുരുക്കിലാകുകയായിരുന്നു. ജില്ലയിൽ 74 പേർക്കാണ്​ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകിയത്​. ഇതിൽ 40നും 50നും ഇടക്ക്​ അധ്യാപകർ മാത്രമേ ചുമതലയേറ്റുള്ളൂ. 20ഓളം അധ്യാപകർ സ്ഥാനക്കയറ്റം വേ​െണ്ടന്നുവെച്ചു​. ഹൈകോടതി ഉത്തരവ്​ പുറത്തുവന്നതോടെ കൂടുതൽ അധ്യാപകർ ചുമതലയേറ്റു തുടങ്ങിയിട്ടുണ്ട്​. താൽപര്യമില്ലെന്നറിയിച്ച അധ്യാപകർക്ക്​ പകരം അധ്യാപകർക്ക്​ സ്ഥാനക്കയറ്റം നൽകിയ ശേഷം ജില്ലയിൽ എത്ര അധ്യാപക ഒഴിവ്​ നിലനിൽക്കുന്നു​െണ്ടന്ന്​ കണക്കാക്കും. ഇൗ വിവരം പി.എസ്​.സിക്ക്​ കൈമാറുന്നതോടെ പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. 2017 ജനുവരി 21ന്​ നടന്ന പരീക്ഷയു​െട അടിസ്ഥാനത്തിൽ 2018 ഡിസംബർ 28 നാണ്​ റാങ്ക്​ ലിസ്​റ്റ്​ നിലവിൽ വന്നത്​. ഇതി​ൻെറ കാലാവധി ഡിസംബർ 28ന്​ അവസാനിക്കുമെന്നതിനാൽ ഉദ്യോഗാർഥികൾ ആശങ്കയിലായിരുന്നു. എൽ.പി, യു.പി സ്​കൂളുകളിലെ പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം മൂലം 74 ഒഴിവുകളാണ് കോട്ടയം ജില്ലയിൽ നിലവിലുള്ളത്. ഇതിനൊപ്പം മറ്റ്​ തരത്തിൽ ഉണ്ടാകുന്ന ഒഴിവുകളും പരിഗണിക്കും. നിലവിൽ 60ലേറെ ഒഴിവുകൾ എൽ.പി സ്​കൂളുകളിലുണ്ട്​​. എൽ.പി.എസ്​.എ റാങ്ക്​ ലിസ്​റ്റിൽ നിയമനം കിട്ടാൻ അവശേഷിക്കുന്നത്​ 45 പേർ മാത്രമാണ്​. റാങ്ക്​ലിസ്​റ്റിലുള്ള എല്ലാവരെയും നിയമിച്ചാലും ഒഴിവുകൾ ബാക്കിയാകുന്ന സ്ഥിതിയാണ്​ ജില്ലയിലേത്​.
Show Full Article
TAGS:
Next Story