Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവാവിനെ കാണാതായിട്ട്​...

യുവാവിനെ കാണാതായിട്ട്​ ഒരു വർഷം; ഹേബിയസ് കോർപസ് ഹരജിയുമായി ഭാര്യ

text_fields
bookmark_border
യുവാവിനെ കാണാതായിട്ട്​ ഒരു വർഷം; ഹേബിയസ് കോർപസ് ഹരജിയുമായി ഭാര്യ
cancel
കാഞ്ഞിരപ്പള്ളി: ഒരു വർഷം മുമ്പ്​ യുവാവിനെ കാണാതായ സംഭവത്തിൽ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയുമായി ഭാര്യ. ചിറക്കടവ് താമരക്കുന്ന് സൻെറ് എഫ്രേംസ് ദേവാലയ ശുശ്രൂഷിയുടെ മകൻ ചിറക്കടവ് പേയ്ക്കൽ ബോബി​ൻെറ ( ജോസഫ് അപ്രേം -39 ) ഭാര്യ സൗമ്യയാണ്​ കോടതിയെ സമീപിച്ചത്​. 2020 നവംബർ 25നാണ്​ ബോബിനെ കാണാതായത്​. ഞള്ളമറ്റം വയലിൽ ബൈക്ക് വർക്ക്ഷോപ് നടത്തിയിരുന്ന ബോബിൻ സ്പെയർപാർട്സ് വാങ്ങാൻ രാവിലെ ഏഴിന്​ കോട്ടയത്തേക്ക്​ പോയതാണ്​. പിന്നീട് വിവരമില്ല. അന്നു രാത്രി 7.30ഓടെ സഹോദരൻ റോബിൻ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു തവണ മാത്രമേ പൊലീസ് വീട്ടിൽ അന്വേഷിച്ച് എത്തിയിട്ടുള്ളൂ. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മകൻ ജോഹാന് 10 മാസമായപ്പോഴാണ് ബോബിനെ കാണാതായത്. KTL WBL haraji പടം - ബോബിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story