Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ ശീതീകരണ...

ജില്ലയിൽ ശീതീകരണ സംവിധാനമുള്ള സംഭരണശാല വരുന്നു

text_fields
bookmark_border
കോട്ടയം: സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷ​ൻെറ ശീതീകരണ സംവിധാനമുള്ള സംഭരണശാല ഏറ്റുമാനൂരിൽ സ്ഥാപിച്ചേക്കും. ഏറ്റുമാനൂര്‍ എം.എസ്.എം.ഇ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ഉടമസ്ഥതയിലുള്ള ആറേക്കറിൽ സംഭരണശാല സ്ഥാപിക്കാനാണ്​ ആലോചന. ഇതി​ൻെറ ഭാഗമായി കഴിഞ്ഞദിവസം സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ അധികൃതര്‍ എം.എസ്.എം.ഇ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിലെത്തി സ്ഥല പരിശോധന നടത്തി. സ്ഥലത്തിനൊപ്പം ഗതാഗതസൗകര്യവും പരിഗണിച്ച ഇവർ സ്ഥലം അനുയോജ്യമാണെന്ന്​ വ്യക്തമാക്കി. ഇവരുടെ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ മന്ത്രിതലത്തിലാകും തീരുമാനം. 20 കോടിയാണ്​ പദ്ധതിക്ക്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. നേര​േത്ത തോമസ് ചാഴികാടന്‍ എം.പി ഏറ്റുമാനൂരിൽ ഗോഡൗൺ സ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രത്തെ സമീപിച്ചിരുന്നു. എം.എസ്.എം.ഇ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ കാമ്പസ് പത്തേക്കർ സ്ഥലമാണ്. വർഷങ്ങളായി വെറുതെകിടന്ന ഈ സ്ഥലത്ത്​ 2019 ലാണ്​ എം.എസ്.എം.ഇ ട്രെയിനിങ് ഇൻസ്്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്​. നിലവിൽ മൂന്ന് ഏക്കര്‍ സ്ഥലത്താണ്​ ഇവരുടെ പ്രവർത്തനം. അവശേഷിക്കുന്ന ഏഴേക്കര്‍ സ്ഥലമാണ്​ സംഭരണശാലക്കായി പരിഗണിക്കുന്നത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനോട്​ ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ ഗോഡൗണിന്​ ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. റെയില്‍വേ വാഗണുകള്‍ നേരിട്ട്​ എത്തും. ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ 60ലധികം ചെറുകിട വ്യവസായ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാക്ടറികള്‍ക്ക്​ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും ഗോഡൗണ്‍ പ്രയോജനപ്പെടും. ചരക്കുകളുടെ ശാസ്ത്രീയ സംഭരണം, കൈകാര്യം ചെയ്യല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, വ്യവസായിക അസംസ്‌കൃത വസ്തുക്കള്‍ എന്നിവ സൂക്ഷിക്കല്‍ ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാകും സംഭരണശാലയിലുണ്ടാകുക. പ്രാദേശിക ആവശ്യകത അനുസരിച്ച് താപനിയന്ത്രണ സംവിധാനവും വെയര്‍ഹൗസില്‍ ലഭ്യമാക്കും. കര്‍ഷകര്‍, വ്യാപാരി-വ്യവസായികള്‍, സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം ജില്ലയിലെ പൊതുവിതരണ സംവിധാനത്തെയും സംരംഭം ശക്തിപ്പെടുത്തും. തദ്ദേശീയരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സാധ്യത ഉണ്ടാകും. എത്രയുംവേഗം പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടിയാണ്​ സ്വീകരിക്കുന്നതെന്ന്​ തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ പച്ചക്കറി കർഷകർക്ക്​ വലിയ നേട്ടമാകും ലഭ്യമാകുക. പച്ചക്കറികൾ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ ഇതിലൂടെ കഴിയും. സ്ഥലം കൈമാറ്റത്തിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട് കേന്ദ്ര എം.എസ്.എം.ഇ മന്ത്രി നാരായണ്‍ റാണക്കും അഡീഷനല്‍ സെക്രട്ടറി ആന്‍ഡ് ഡെവലപ്‌മൻെറ്​ കമീഷണര്‍ക്കും കത്ത്​ അയച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥലപരിശോധനയില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോർപറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ്കുമാര്‍, റീജനല്‍ മാനേജര്‍ ബി.ആര്‍. മനീഷ്, കണ്‍സൾട്ടൻറ്​് ബി. ഉദയഭാനു, എക്‌സി. എൻജിനീയര്‍ ഷാജന്‍ ഭാസ്‌കരന്‍, സീനിയര്‍ അസി. മാനേജര്‍ രചന തുടങ്ങിയ ഉദ്യോഗസ്ഥരും ഏറ്റുമാനൂര്‍ എം.എസ്.എം.ഇ അസി. ഡയറക്ടര്‍ ബിജോ ജോസഫ്​, ഓഫിസ് സൂപ്രണ്ട് ബിനോയ് വര്‍ഗീസ് എന്നിവരും​ പങ്കെടുത്തു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story