Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിൽവർലൈൻ പദ്ധതി: ...

സിൽവർലൈൻ പദ്ധതി: സ്​പെഷൽ തഹസിൽദാറെ നിയമിച്ചു

text_fields
bookmark_border
p2 lead ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട്​ കോട്ടയം: തിരുവനന്തപുരം-കാസർകോട്‌ സെമി ഹൈസ്‌പീഡ്‌ റെയിൽവേ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) പ്രതിഷേധങ്ങൾ ശക്തമാവു​േമ്പാഴും ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട്​. എൽ.എ റെയിൽവേ സ്​പെഷൽ തഹസിൽദാരായ റോസ്​ന ഹൈദ്രോസിനെ ഭൂമി ഏറ്റെടുക്കാനുള്ള സ്​പെഷൽ തഹസിൽദാറായി നിയമിച്ചു. എൽ.എ റെയിൽവേ സ്​പെഷൽ തഹസിൽദാറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ അവധിയായതിനാൽ ഒരുമാസം ആ ചുമതലയും റോസ്​നക്കാണ്​. പാത കടന്നുപോകുന്ന 11 ജില്ലകളിലാണ്​ സ്​പെഷൽ തഹസിൽദാർ ഓഫിസ്​ ആരംഭിച്ചത്​. സ്​പെഷൽ തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്​, വാലുവേഷൻ അസിസ്​റ്റൻറ്​, ഓഫിസ്​ അസിസ്​റ്റൻറ്​, രണ്ടുവീതം ക്ലർക്ക്​, സീനിയർ ക്ലർക്ക്​, മൂന്നുവീതം റവന്യൂ ഇൻസ്​പെക്​ടർ, വില്ലേജ്​ ഫീൽഡ്​ അസിസ്​റ്റൻറ്​, നാല്​ സർവേയർ എന്നിങ്ങനെ 18 ഉദ്യോഗസ്ഥരാണ്​ സ്​പെഷൽ തഹസിൽദാർ ഓഫിസിലുണ്ടാവുക. കൊച്ചിയിൽ സ്​പെഷൽ ഡെപ്യൂട്ടി കലക്​ടർ ഓഫിസും ആരംഭിച്ചു. 12 ഓഫിസുകൾ​ ആരംഭിക്കുന്നതിനും ശമ്പള ഇനത്തിലുമടക്കം 13.49 കോടിയാണ്​ ചെലവ്​. പദ്ധതിക്കായി ജില്ലയിൽ 310.25 ഹെക്​ടർ ഭൂമിയാണ്​ ഏറ്റെടുക്കുന്നത്​. 108.11 ഹെക്​ടർ സ്​റ്റേഷൻ നിർമാണത്തിനും 202.14 പാളത്തിനും. ചങ്ങനാ​ശ്ശേരി താലൂക്കിൽ മാടപ്പള്ളി​, തോട്ടക്കാട്​, വാകത്താനം വില്ലേജുകളിലും കോട്ടയം താലൂക്കിൽ മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്​, പേരൂർ, പെരുമ്പായിക്കാട്​, പുതുപ്പള്ളി, വിജയപുരം, മീനച്ചിൽ താലൂക്കിൽ കാണക്കാരി, കുറവിലങ്ങാട്​, വൈക്കം താലൂക്കിൽ കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നിവിടങ്ങളിലാണ്​ സ്ഥലം ഏറ്റെടുക്കുന്നത്​. തിരുവനന്തപുരം-ചെങ്ങന്നൂർ (187.57), ചെങ്ങന്നൂർ-എറണാകുളം (232.47), എറണാകുളം-തൃശൂർ (167.91), തൃശൂർ-കോഴിക്കോട്​ ( 151.97), കണ്ണൂർ-കാസർകോട്​​ (215.21 ) എന്നിങ്ങനെ അഞ്ചു റീച്ചുകളിലും ഒരുമിച്ച്​ ഭൂമി ഏറ്റെടുക്കാനാണ്​ സർക്കാർ തീരുമാനം. ആകെ 955.13 ഹെക്​ടർ ഭൂമിയാണ്​ വേണ്ടിവരുന്നത്​. കോട്ടയത്തുനിന്ന്​ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക്​ സിൽവർ ലൈനിൽ സഞ്ചരിക്കാൻ: (സ്ഥലം, ദൂരം, സമയം, ചാർജ്​ എന്നീ ക്രമത്തിൽ) കോട്ടയം-തിരുവനന്തപുരം-137 കി.മീ-ഒരു മണിക്കൂർ 2 മിനിറ്റ്​-377 രൂപ ,കോട്ടയം-കൊച്ചി-59 കി.മീ-23 മിനിറ്റ്​ -163 രൂപ, കോട്ടയം- കോഴിക്കോട്​- 221 കി.മീ.- ഒരുമണിക്കൂർ 38 മിനിറ്റ്​ -608 രൂപ, കോട്ടയം-കാസർകോട്​​-393 കി.മീ.- രണ്ടുമണിക്കൂർ 52 മിനിറ്റ്​-1080 രൂപ.
Show Full Article
TAGS:
Next Story