Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിൽ മഴ...

ഇടുക്കിയിൽ മഴ തുടരുന്നു; അണക്കെട്ടുകൾ തുറന്നു

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടർന്നു. ചിലയിടങ്ങളിൽ മണ്ണിടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ടു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത്​ ജില്ലയിൽ ഇൗ മാസം 14 വരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്​. ബുധൻ, വ്യാഴം ദിവസങ്ങളിൽക്കൂടി ജില്ലയിൽ ഒാറഞ്ച്​ അലർട്ട്​ തുടരും. ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ കല്ലാർകുട്ടി, ​േലാവർ പെരിയാർ അണക്കെട്ടുകൾ തുറന്നു. മലങ്കര അണ​ക്കെട്ടി​ൻെറ ആറ്​ ഷട്ടറും തുറന്ന നിലയിലാണ്​. പാംബ്ല അണക്കെട്ടി​ൻെറ ഷട്ടറുകൾ ചൊവ്വാഴ്​ച തുറന്നു. മാട്ടുപ്പെട്ടി ഡാമിൽ ജലനിരപ്പ്​ 1597.90 മീറ്റർ എത്തിയതിനാൽ വ്യാഴാഴ്​ച രാവിലെ രണ്ട്​ ഷട്ടർ തുറക്കും​. രാജാക്കാട്​ കുത്തുങ്കൽ ഇല്ലി സിറ്റി റോഡിൽ മണ്ണിടിഞ്ഞ്​ ഗതാഗതം മുടങ്ങി. ഇടുക്കി അണക്കെട്ടിൽ നിലവിൽ 2389.52 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 84.53 ശതമാനമാണ്​. കഴിഞ്ഞവർഷം ഇതേസമയം 2390.46 അടിയായിരുന്നു. പ്രതിദിനം 10.79 ദശലക്ഷം യൂനിറ്റാണ്​ മൂലമറ്റം വൈദ്യുതി നിലയത്തിൽ പ്രതിദിന ഉൽപാദനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story