Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്‌കൂളും പരിസരവും...

സ്‌കൂളും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
സ്‌കൂളും പരിസരവും ശുചീകരിച്ചു
cancel
നെടുംകുന്നം: അടഞ്ഞുകിടന്ന എല്ലാ സ്‌കൂളുകളുടെയും പരിസരം ശുചീകരിച്ച് നെടുംകുന്നം പഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ്​ ശുചീകരിച്ചത്. വാര്‍ഡ്​ അംഗങ്ങളുടെ നേതൃത്വത്തില്‍ അതത് പ്രദേശത്തെ സ്‌കൂളുകളുടെ പരിസരം വൃത്തിയാക്കി. തുടര്‍ന്ന് സ്‌കൂള്‍ വളപ്പുകളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്ന ജോലിയും ആരംഭിച്ചു. ശുചീകരണം പഞ്ചായത്ത് പ്രസിഡൻറ്​ ബീന നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ രവി സോമന്‍, പഞ്ചായത്ത്​ അംഗങ്ങളായ ജോ ജോസഫ്, രാജമ്മ രവീന്ദ്രന്‍, മേഴ്‌സി റെന്‍, വി.എം. ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം നെടുംകുന്നം പഞ്ചായത്ത്​ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂള്‍ ശുചീകരണം പഞ്ചായത്ത് പ്രസിഡൻറ്​ ബീന നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story