Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാർട്ടി നിർദേശിച്ചു;...

പാർട്ടി നിർദേശിച്ചു; സഭകളുടെ സ്വാധീനം നോക്കി നിലപാടിന്​ ഇടത്​ എം.എൽ.എമാർ

text_fields
bookmark_border
തൊടുപുഴ: യാക്കോബായ-ഓർത്ത​േഡാക്​സ്​ സഭാ തർക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി​ ​സ്വാധീനമേഖലക്കനുസൃതമായി വെ​വ്വേറെ നിലപാട്​ സ്വീകരിക്കാൻ​ ഇടത്​ എം.എൽ.എമാർക്ക്​ സി.പി.എം നിർദേശം​. സുപ്രീംകോടതി വിധി നടപ്പാക്കാതെ പക്ഷംപിടിക്കുന്നെന്ന്​ കുറ്റപ്പെടുത്തി ഓർത്ത​േഡാക്​സ്​ സഭ സംസ്ഥാന സർക്കാറിനെതിരെ നിലപാടിലായതോടെയാണ്​ തന്ത്രപരമായ രാഷ്​ട്രീയ നീക്കം. ഏത്​ വിഭാഗത്തിനാണ്​ സ്വാധീന​മെന്നത്​ കണക്കിലെടുത്ത്​ നിലകൊള്ളാനും ഇരുകൂട്ടരിലും സർക്കാറിനെ ന്യായീകരിക്കാനുമാണ്​ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്​. ഇതോടെ ചെയ്​ത സഹായങ്ങൾ വ്യക്തമാക്കിയും ഒപ്പമുണ്ടാകുമെന്ന്​ ആണയിട്ടും എം.എൽ.എമാർ സഭാനേതൃത്വങ്ങളെയും സഭാപ്രമുഖരെയും കൂടെ നിർത്താൻ രംഗത്തിറങ്ങി. യാക്കോബായസഭ സ്വാധീനമേഖലയിലെ ഇടത്​ എം.എൽ.എമാരാക​ട്ടെ തീർത്തും അനുഭാവ നിലപാടിലാണ്​ സർക്കാറെന്ന്​ ​ചൂണ്ടിക്കാട്ടിയാണ്​ രംഗത്ത്​. കൊല്ലം, പത്തനംതിട്ട, വയനാട്​, കോട്ടയം ജില്ലകളിൽ ഓർത്തഡോക്​സ്​ സഭയെ വാഴ്​ത്തു​േമ്പാൾ എറണാകുളത്തും ഇടുക്കിയിലും എൽ.ഡി.എഫ്​ എം.എൽ.എമാർ യാക്കോബായ പക്ഷത്തിനൊപ്പമാണ്​. കോട്ടയത്തെ നിലവി​ലെ എൽ.ഡി.എഫ്​ എം.എൽ.എമാർക്ക്​ നിഷ്​പക്ഷ നിലപാടിനാണ്​ നിർദേശം. പള്ളികളുടെ അവകാശം സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ​യാക്കോബായവിഭാഗം െസക്ര​േട്ടറിയറ്റിന്​ മുന്നിൽ നടത്തിവരുന്ന സമരത്തിൽ പ​​​ങ്കെടുത്ത്​ കോതമംഗലം എം.എൽ.എ ആൻറണി ജോൺ, മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം എന്നിവർ ആവശ്യപ്പെട്ടത്​ പള്ളികൾ 'പിടിച്ചെടുക്കു'ന്നതിനെതിരെ നിയമനിർമാണം. ഇടവകകളിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരം പള്ളികൾ വീതംവെക്കണമെന്നതാണ്​ ന്യായ​മെന്നും യാക്കോബായ മേഖലയിൽ സി.പി.എം നിലപാട്​. 1934ലെ ഭരണഘടനപ്രകാരം ഇടവക ഭരണം ഓർത്ത​േഡാക്​സ്​ സഭക്കായിരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതി​രെ ഓർത്തഡോക്​സ്​ വിഭാഗം നടത്തിവരുന്ന പ്രതിഷേധ സംഗമങ്ങളിൽ പ​​ങ്കെടുത്ത്​ എൽ.ഡി.എഫ്​ എം.എൽ.എമാർ പറയുന്നതാക​ട്ടെ സർക്കാർ ഒരുകാരണവശാലും വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്ന്​. ​പള്ളികൾ എത്രയോ എണ്ണം ഓർത്തഡോക്​സ്​ പക്ഷത്തിന്​ സർക്കാർ പിടിച്ചുകൊടുത്തെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം അടൂരിലെ പ്രമുഖ ഹോട്ടലിൽ നടന്ന ഓർത്തഡോക്​സ്​ സഭ മേലധ്യക്ഷർ പ​ങ്കെടുത്ത യോഗത്തിൽ കെ.ബി. ഗണേഷ്​കുമാർ (പത്തനാപുരം), വീണാ ജോർജ്​ (ആറന്മുള), രാജു എബ്രഹാം (റാന്നി), ചിറ്റയം ഗോപകുമാർ (അടൂർ) എന്നീ എം.എൽ.എമാർ കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്​ചയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ്​ കഴിയുംവരെ തൽക്കാലം സാവകാശം അനുവദിക്കണമെന്നുമാണ്​ പറഞ്ഞത്​. ഓർത്തഡോക്​സ്​ ആസ്ഥാനത്തെത്തി പ​ങ്കെടുത്താൽ മറുപക്ഷം തെറ്റിദ്ധരിക്കുമെന്ന സി.പി.എം നേതൃത്വത്തി​ൻെറ നിലപാടിന്​ ​വഴങ്ങിയാണ്​ പ്രതിഷേധം ഹോട്ടലിലാക്കിയത്​. ഓർത്തഡോക്​സ്​ സഭയിലെ പാർട്ടി അനുഭാവികൾ സർക്കാർ അനുകൂലപ്രചാരണം ഏറ്റെടുക്കണമെന്ന സി.പി.എം നിർദേശത്തി​ൻെറ പശ്ചാത്തലത്തിൽ സഭയിലെ പ്രമുഖർ പ​ങ്കെടുത്ത്​ കഴിഞ്ഞദിവസം രഹസ്യയോഗവും നടന്നു. അഷ്​റഫ്​ വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story