Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയത്തെ...

മുണ്ടക്കയത്തെ വയോധിക​െൻറ മരണം: മകൻ അറസ്​റ്റിൽ

text_fields
bookmark_border
മുണ്ടക്കയത്തെ വയോധിക​ൻെറ മരണം: മകൻ അറസ്​റ്റിൽ മുണ്ടക്കയം: വണ്ടൻപതാൽ അസംബനിയിൽ മാതാപിതാക്കളെ ഭക്ഷണം നൽകാതെ പൂട്ടിയിടുകയും പിതാവ്​ മരിക്കുകയും ​ ചെയ്​ത സംഭവത്തിൽ മകൻ അറസ്​റ്റിൽ. തൊടിയിൽ വീട്ടിൽ പൊടിയൻ മരിച്ച കേസിൽ മകൻ റെജിയാണ്​ (40) ​ അറസ്​റ്റിലായത്. മാതാപിതാക്കളായ പൊടിയൻ (80), അമ്മിണി (76) എന്നിവർക്ക്​ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും പരിചരണം നൽകാതിരിക്കുകയും പിതാവിനെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്​തതിനാണ് കേസ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച വൈകീ​ട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. മകൻ ​െറജിയും ഭാര്യ ആൻസിയും താമസിക്കുന്ന വീട്ടിലെ ഒരു മുറിയിലായിരുന്നു പൊടിയനും ഭാര്യ അമ്മിണിയും​. ഭക്ഷണവും മരുന്നും ഇല്ലാതെ ഇരുവരും ഒറ്റപ്പെട്ട നിലയിലായിരുന്നു. മുഴുവൻ സമയ മദ്യപാനിയായ ​െറജി മാതാപിതാക്കൾക്ക് കാര്യമായ പരിചരണം നൽകിയിരുന്നില്ല. ശാരീരികവും മാനസികവുമായി തകർന്ന ഇവരുടെ അവസ്ഥ അയൽവാസികളാണ് അധികാരികളെ അറിയിച്ചത്. പൊലീസും ജനപ്രതിനിധികളും ചേർന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊടിയൻ മരിച്ചു. മനോനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മ​േനാരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story