Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂ​​ന്നു​​നോമ്പ്...

മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന് ഞായറാഴ്​ച ​​കൊ​​ടി​​യേ​​റും

text_fields
bookmark_border
കുറവിലങ്ങാട്: ആഗോള മ​​രി​​യ​​ൻ തീർഥാടന കേ​​ന്ദ്ര​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​ എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർഥാടന ദേവാലയത്തിലെ . തി​​രു​​നാ​​ളി​​ന്​ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ക​​ലോ​​മ​​റ്റം ത​​റ​​വാ​​ട് പ​​ള്ളി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ​​ വാ​​രാ​​ച​​ര​​ണം ശ​​നി​​യാ​​ഴ്ച സ​​മാ​​പ​​ിക്കും. ശ​​നി​​യാ​​ഴ്ച അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ ശ്രാ​​ദ്ധ​​ത്തോ​​ടെ​​യാ​​ണ് സ​​മാ​​പ​​നം. 24ന് ​​രാ​​വി​​ലെ 6.45ന് ​​ആ​​ർ​​ച്ച്​ ​പ്രീ​​സ്​റ്റ്​ ​ ഡോ. അ​​ഗ​​സ്​റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​യ കു​​ർ​​ബാ​​ന. കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരുക്കർമങ്ങളിലെ പങ്കാളിത്തം. 25ന് ​​രാ​​വി​​ലെ 8.30ന് ​​കു​​രി​​ശി​ൻെറ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന് പ്ര​​തി​​ഷ്ഠി​​ക്കും. 8.45ന് ചെറിയപള്ളിയിൽ അഖണ്ഡ ജപമാല ആരംഭം, വൈകീട്ട്​ അഞ്ചിന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും. എട്ടിന് ജൂബിലി കപ്പേളയിൽ പ്രദക്ഷിണ സംഗമം. പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവ എന്നിവിടങ്ങളിൽനിന്നുള്ള പ്രദക്ഷിണം പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി സംഗമിക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 26ന് രാ​​വി​​ലെ രാവിലെ 8.30ന് വികാരി ജനറൽ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ കുർബാനയർപ്പിക്കും. 10.30ന് ​​പാ​​ലാ രൂ​​പ​​ത അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 1.00ന് പ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ​​പ്ര​​ദ​​ക്ഷി​​ണം. തുടർന്ന് വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്​റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് തടത്തിൽ എന്നിവർ കുർബാനയർപ്പിക്കും. 27ന് ​​രാ​​വി​​ലെ 10.30ന് ​​സീ​​റോ മ​​ല​​ബാ​​ർ കൂ​​രി​​യ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്​റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ തി​​രു​​നാ​​ൾ റാ​​സ​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കീട്ട്​ ആറി​​ന് ജൂബിലി കപ്പേളയിലേക്ക് പ്ര​​ദ​​ക്ഷി​​ണം. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ം പൂ​​ർ​​ണ​​മാ​​യി പാ​​ലി​​ച്ചാ​​ണ് തി​​രു​​ക്ക​​ർ​​മ​ങ്ങ​​ളി​​ലെ ഭ​​ക്ത​​ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന് ആ​​ർ​​ച്ച്​ ​പ്രീ​​സ്​റ്റ്​ ഡോ. അ​​ഗ​​സ്​റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ അ​​റി​​യി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story