Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉന്നതപഠനത്തിന്...

ഉന്നതപഠനത്തിന് സംസ്ഥാനത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കും - ഡോ. കെ.ടി. ജലീൽ

text_fields
bookmark_border
കോട്ടയം: ഉന്നത വിദ്യാഭ്യാസത്തിന്​ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടഞ്ഞ് സംസ്ഥാനത്തുതന്നെ സൗകര്യം ഒരുക്കാനുള്ള നടപടികളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. മഹാത്മാഗാന്ധി സർവകലാശാല ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ്​ റിസർച് ഇൻ ബേസിക് സയൻസസിലും ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലും നടത്തുന്ന ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്തർ വൈജ്ഞാനികപഠനം പ്രോത്സാഹിപ്പിക്കാൻ ഇൻറഗ്രേറ്റഡ് കോഴ്‌സുകൾ ഉപകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ പറഞ്ഞു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ്​ അംഗങ്ങളായ അഡ്വ. പി. ഷാനവാസ്, ഡോ. കെ.എം. സുധാകരൻ, ഐ.എം.പി.എസ്.എസ് ഡയറക്ടർ പ്രഫ. എം.എച്ച്. ഇല്യാസ്, ഐ.ഐ.ആർ.ബി.എസ് ഡയറക്ടർ ഡോ. എസ്. അനസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story