Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകണ്യാട്ട്‌നിരപ്പ്...

കണ്യാട്ട്‌നിരപ്പ് പള്ളി: പാത്രിയാര്‍ക്കീസ് വിഭാഗത്തി​െൻറ അപ്പീൽ സു​പ്രീ​ംകോടതി തള്ളി

text_fields
bookmark_border
കണ്യാട്ട്‌നിരപ്പ് പള്ളി: പാത്രിയാര്‍ക്കീസ് വിഭാഗത്തി​ൻെറ അപ്പീൽ സു​പ്രീ​ംകോടതി തള്ളി കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനപ്രകാരം കണ്യാട്ട്‌നിരപ്പ് സൻെറ്​ ജോണ്‍സ് പള്ളി ഭരിക്കണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ പാത്രിയാര്‍ക്കീസ് വിഭാഗം നല്‍കിയ സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി മൂന്നംഗ ​െബഞ്ച് തള്ളി. എറണാകുളം ജില്ല കോടതിയുടെ ഉത്തരവ് പ്രകാരം കണ്യാട്ട്‌നിരപ്പ് പള്ളി വികാരി 1934ലെ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. അത് കോടതി നിയമിച്ച കമീഷന്‍ റെക്കോഡ്​ ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയാറാക്കിയ പട്ടികയിൽനിന്ന്​​ 1600ല്‍പരം പാത്രിയാര്‍ക്കീസ് വിഭാഗക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പരാതി ഹൈകോടതി പരിശോധിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. പള്ളി സെമിത്തേരിയില്‍ സംസ്​കാരം തടസ്സപ്പെടുത്തിയെന്നും അനധികൃതമായി സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട് വികാരി പെറ്റീഷന്‍ നല്‍കിയെന്നുമാണ്​ പാത്രിയാർക്കീസ്​ വിഭാഗത്തി​ൻെറ ആരോപണം. പള്ളിവക മരങ്ങള്‍ വെട്ടിയെന്നും പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് പള്ളി ഭരണം റിസീവറെ ഏല്‍പിക്കണമെന്ന്​ ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്​. എന്നാല്‍, 2017 മുതല്‍ ഈ പള്ളിയുടെ വിവിധ കേസുകള്‍ സുപ്രീംകോടതിതന്നെ തീര്‍പ്പ് കല്‍പിച്ചതാണെന്നും 1934ലെ ഭരണഘടനപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന്​ കമീഷന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുവെന്നും​ ജസ്​റ്റിസ് മോഹന്‍ എം. ശാന്തനഗൗണ്ടര്‍, ജസ്​റ്റിസ് വിനീത് സരണ്‍, ജസ്​റ്റിസ് അജയ് രസ്‌തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ വാദങ്ങള്‍ക്ക് പ്രസക്തിയി​െല്ലന്ന് കണ്ടെത്തിയ കോടതി കേസ് തള്ളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story